കേരളം

kerala

ETV Bharat / sukhibhava

'ലൈംഗിക തൃഷ്‌ണ കുറയുന്നതായി തോന്നുന്നുണ്ടോ?'; ഈ മരുന്നുകള്‍ ആകാം കാരണം - Latest Health News

ലൈംഗികാഭിലാഷം കുറയുന്നതിന് ആന്തരികവും ബാഹ്യവുമായ ഘടകങ്ങള്‍ക്കൊപ്പം ഈ മരുന്നുകളും കാരണമാകുന്നു.

Sex Drive  Sex Drive lowering Medicines  Medicines  Medicines inversely affected to sex drive  lower the interest  ലൈംഗിക തൃഷ്‌ണത  മരുന്നുകള്‍  ലൈംഗികാഭിലാഷം  പങ്കാളി  ലൈംഗിക  സ്‌ത്രീകള്‍  പുരുഷന്മാര്‍  Latest Health News  News realated to Sex
'ലൈംഗിക തൃഷ്‌ണത കുറയുന്നതായി തോന്നുന്നുണ്ടോ?'; ഈ മരുന്നുകള്‍ ഉപയോഗിക്കുന്നതിന്‍റെ ആവാം

By

Published : Aug 21, 2022, 7:17 AM IST

ന്യൂഡല്‍ഹി:പങ്കാളിയോട് അങ്ങേയറ്റത്തെ ആഗ്രഹം പ്രകടിപ്പിക്കാനും, പ്രിയപ്പെട്ടതും സ്വകാര്യവുമായ ഇടത്തില്‍ പ്രണയം സ്ഥാപിക്കാനുമുള്ള ഏറ്റവും നല്ല മാർഗമായാണ് ലൈംഗിക ബന്ധത്തെ കണക്കാക്കുന്നത്. ലൈംഗിക തൃഷ്‌ണ അല്ലെങ്കില്‍ കാമോത്സുകത എന്നത് മികച്ച ലൈംഗികാനുഭവവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതേസമയം, സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ലൈംഗികതയിൽ താൽപ്പര്യക്കുറവോ, ലൈംഗിക വിരക്തിയോ കാണാനുള്ള സാധ്യതയും ഏറെയാണ്.

എന്നാല്‍ ലൈംഗികാഭിലാഷം കുറയുന്നതിന് ആന്തരികവും ബാഹ്യവുമായ നിരവധി ഘടകങ്ങൾ കാരണമാകുന്നുണ്ട്. ഇതില്‍ പ്രധാനമാണ് ചില മരുന്നുകളും. കുറിപ്പടിയോടെയുള്ളതോ മയക്കുമരുന്നോ ആകട്ടെ, നിങ്ങളില്‍ ലൈംഗിക തൃഷ്‌ണക്ക് കാരണമാകുന്ന ഏഴ് മരുന്നുകള്‍ ഇവയാണ്:

വേദനസംഹാരികൾ: ചെറിയ വേദനകള്‍ക്ക് പോലും നമ്മള്‍ ആശ്രയിക്കാറുള്ള വേദനസംഹാരികള്‍ ലൈംഗികാസക്തിയെ തന്നെ ബാധിച്ചേക്കാം. പുരുഷന്മാരിലും സ്‌ത്രീകളിലും ലൈംഗിക അഭിരുചികളെ തൊട്ടുണര്‍ത്തുന്ന ടെസ്‌റ്റോസ്‌റ്റിറോണിന്റെയും വ്യത്യസ്‌ത ഹോർമോണുകളുടെയും ഉത്പാദനം കുറയ്ക്കാൻ വേദനസംഹാരികൾ കാരണമായി തീരാറുണ്ട്.

വിഷാദ സംഹാരികള്‍:വിഷാദരോഗത്തെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഇത്തരം മരുന്നുകൾ ലിബിഡോ കില്ലറുകൾ അല്ലെങ്കില്‍ ലൈംഗിക തൃഷ്‌ണയുടെ ഘാതകന്‍ എന്നു പോലും അറിയപ്പെടുന്നു. ലൈംഗികതയോടുള്ള താൽപ്പര്യക്കുറവ്, രതിമൂർച്ഛ വൈകുക, സ്ഖലനം വൈകുകയോ രതിമൂർച്ഛ ലഭിക്കാതിരിക്കുകയോ ചെയ്യുക, സ്ഖലനം തീരെ ഇല്ലാതിരിക്കുക, പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് തുടങ്ങി ലൈംഗിക തൃഷ്‌ണതയെ പ്രതികൂലമായി ബാധിക്കുന്നതാണ് ഏതൊരു സാധാരണമായ വിഷാദ സംഹാരിയും.

ജനന നിയന്ത്രണ ഗുളികകൾ: സ്‌ത്രീകളില്‍ ഗർഭനിരോധന ഗുളികകളുടെ ഉപയോഗം അത് ലൈംഗികാഭിലാഷത്തെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഗർഭനിരോധന ഗുളികകള്‍ സ്‌ത്രീകളില്‍ ലൈംഗിക തൃഷണയും ലൈംഗികാഭിലാഷത്തെ ഉണര്‍ത്തുന്ന ഹോർമോണുകളുടെ അളവ് കുറയ്ക്കാനും കാരണമാകുന്നു. അതുകൊണ്ടുതന്നെ ഗർഭനിരോധന ഗുളികകൾ സന്തുഷ്‌ടമായ ലൈംഗിക ജീവിതത്തിന് സഹായകമല്ല.

Also Read: അല്‍പം ഉപ്പ് ഒക്കെയാവാം, ഉപ്പിന്‍റെ ഉപയോഗം ഹൃദയാഘാതത്തിനും ഹൃദ്രോഗത്തെ തുടര്‍ന്നുള്ള മരണവും തടയുമെന്ന് പഠനം

സ്‌റ്റാറ്റിനുകളും ഫൈബ്രേറ്റുകളും: ഉയർന്ന കൊളസ്ട്രോളിനെ ചികിത്സിക്കാൻ പ്രാഥമികമായി ഉപയോഗിക്കുന്ന ഇത്തരം മരുന്നുകള്‍ പ്രധാനമായും ടെസ്‌റ്റോസ്‌റ്റിറോൺ, ഈസ്ട്രജൻ, മറ്റ് ലൈംഗിക ഹോർമോണുകള്‍ എന്നിവകളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തിയേക്കാം. സ്‌റ്റാറ്റിനുകളുടെയും ഫൈബ്രേറ്റുകളുടെയും പാർശ്വഫലങ്ങളെക്കുറിച്ചുള്ള ചില പഠനങ്ങൾ ഇവ രണ്ടും ഉദ്ധാരണക്കുറവിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബെൻസോഡിയാസെപൈൻസ് - ട്രാന്‍ക്വുലൈസേഴ്‌സ്: ഇത്തരം മരുന്നുകള്‍ സാധാരണയായി മയക്കുന്ന (സെഡേറ്റീവ്സ്) എന്നറിയപ്പെടുന്നു. ഉത്കണ്ഠ, ഉറക്കമില്ലായ്മ, പേശിവലിവ് എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ബെൻസോഡിയാസെപൈനുകള്‍ ലൈംഗിക താൽപ്പര്യം, ഉത്തേജനം, സംവേദനം എന്നിവയെ സാരമായി പ്രതികൂലമായി ബാധിക്കുന്നു. ദുർബലമായ രതിമൂർച്ഛ, വേദനാജനകമായ ലൈംഗികബന്ധം, സ്ഖലന പ്രശ്നങ്ങൾ, ഉദ്ധാരണക്കുറവ് തുടങ്ങിയ പാർശ്വഫലങ്ങൾക്കൊപ്പം ഇവ ടെസ്‌റ്റോസ്‌റ്റിറോൺ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ: ഉയർന്ന രക്തസമ്മർദ്ദം ഒരാൾക്ക് ലൈംഗിക തൃഷ്‌ണത കുറച്ചേക്കാം. രക്തസമ്മർദ്ദത്തെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ ലൈംഗിക ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുന്നുണ്ട്. പുരുഷന്മാരില്‍ ഇവ ലൈംഗികാഭിലാഷം കുറക്കുകയും, ഉദ്ധാരണത്തെയും സ്ഖലനത്തെയും ബാധിക്കുകയുമാണെങ്കില്‍ സ്‌ത്രീകളില്‍ ഇത് യോനിയിൽ വരൾച്ച, വിരക്തി, രതിമൂർച്ഛ ഉണ്ടാകാനുള്ള ബുദ്ധിമുട്ടുകൾ എന്നിവയ്ക്കും കാരണമാകുന്നു.

ആന്റിഹിസ്റ്റാമൈൻസ്: തുടർച്ചയായ തുമ്മൽ, ചീറ്റല്‍ എന്നിവ പോലുള്ള അലർജിയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ ചെറുക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നതാണ് ആന്റിഹിസ്റ്റാമൈനുകള്‍. ഇത് പുരുഷന്മാരിൽ ഉദ്ധാരണക്കുറവ്, സ്ഖലന പ്രശ്നങ്ങൾ പോലുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സ്‌ത്രീകളിലാവട്ടെ ഇവ യോനിയിൽ വരൾച്ചക്ക് കാരണമാകാറുമുണ്ട്.

Also Read: ഗുളികയുടെ സ്ട്രിപ്പ് മാതൃകയില്‍ കല്യാണക്കത്ത്, തമിഴ്‌'നാടാകെ' വൈറല്‍

ABOUT THE AUTHOR

...view details