കാലിഫോർണിയ:മസ്തിഷ്കാഘാതം ഭേദമായാലും ജീവിതത്തെ കാത്തിരിക്കുന്നത് നിരവധി രോഗങ്ങളെന്ന് പഠനം. യുക്തിപരമായ സാഹചര്യങ്ങളെ നേരിടല്‍, ഉത്കണ്‌ഠ, ജീവിതത്തിൽ സംതൃപ്‌തി കുറവ് എന്നിവ അനുഭവപ്പെട്ടേക്കാമെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേണലായ 'ന്യൂറോളജി'യുടെ പഠന റിപ്പോര്‍ട്ട് പറയുന്നത്. രോഗം ബാധിച്ച് ഒരു വര്‍ഷത്തിനുശേഷമായിരിക്കും ഈ അവസ്ഥയിലെത്തുക.
ശരാശരി പ്രായം 40 വയസുള്ള മസ്തിഷ്കാഘാതം സംഭവിച്ച 656 പേരെയും തലക്ക് പരിക്കേൽക്കാതെ ആരോഗ്യമുള്ള 156 പേരെയും പഠനത്തിന്‍റെ ഭാഗമായി നിരീക്ഷിച്ചു. മസ്തിഷ്കാഘാതം സംഭവിച്ച ആളുകൾക്ക് രണ്ടാഴ്‌ച, ആറ് മാസം, ഒരു വർഷം എന്നീ ഇടവേളകളിൽ മൂന്ന് ന്യൂറോളജിക്കൽ പരിശോധനകള്‍ നടത്തി. മെമ്മറി ടെസ്റ്റ്, ഭാഷാ വൈദഗ്ധ്യം, മറ്റ് യുക്തിപരമായ കാര്യങ്ങളെ മനസിലാക്കുക. ഈ മൂന്ന് ടെസ്റ്റുകൾക്ക് ഓരോന്നിനും അഞ്ച് മാർക്ക് വീതം നൽകി.
കോഗ്നിറ്റീവ് ഇംപെയർമെന്‍റ് ,കോഗ്നിറ്റീവ് ഡിക്ലെയ്ൻ എന്നിവ ചില മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ഈ വൈകല്യം നിർവചിക്കപ്പെട്ടത്. ഒരു മെമ്മറി ടെസ്റ്റ്, ഒരു പ്രോസസിങ് സ്‌പീഡ് ടെസ്റ്റ് എന്നിങ്ങനെ കുറഞ്ഞത് രണ്ട് കോഗ്നിറ്റീവ് ടെസ്റ്റുകളിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രകടനമാണ് കോഗ്നിറ്റീവ് ഇംപയേർമെന്‍റ് നിർവചിക്കപ്പെട്ടിരിക്കുന്നത്. ചുരുങ്ങിയത് രണ്ട് കോഗ്നിറ്റീവ് ടെസ്റ്റുകളിലെങ്കിലും ക്ലിനിക്കലി അർഥവത്തായ ഇടിവ് എന്നാണ് കോഗ്നിറ്റീവ് ഡിക്ലെയ്ൻ നിർവചിക്കപ്പെട്ടിരിക്കുന്നത്.
മസ്തിഷ്കാഘാതമുള്ള 656 പേരിൽ 86 പേർക്ക് അല്ലെങ്കിൽ 14 ശതമാനം പേർക്കും ഒരു വർഷത്തിനുശേഷം മോശം ബോധവത്കരണ ഫലങ്ങൾ ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തി. അവരിൽ 10 ശതമാനം പേർക്ക് കോഗ്നിറ്റീവ് ഇംപെയർമെന്‍റും 2 ശതമാനം പേർക്ക് കോഗ്നിറ്റീവ് ഡിക്ലെയ്ൻ മാത്രമാണുള്ളത്, 2 ശതമാനം പേർക്ക് ഇത് രണ്ടും ഉണ്ടായിരുന്നു.