ന്യൂഡൽഹി: പൊതുജനങ്ങൾക്ക് മായം കലർന്ന ഭക്ഷണപാനീയങ്ങൾ വിൽക്കുന്നവർക്ക് കുറഞ്ഞത് ആറ് മാസത്തെ തടവും 25,000 രൂപ പിഴയും പാർലമെന്‍റെറി സമിതി ശുപാർശ ചെയ്‌തു. മായം കലർന്ന ഭക്ഷണത്തിന്‍റെ ഉപഭോഗം മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്ത് ബിജെപി എംപി ബ്രിജ്‌ലാലിന്‍റെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈകാര്യം ശുപാര്‍ശ ചെയ്‌തത്.
ഈ കുറ്റകൃത്യം പൊതുജനങ്ങളെ വലിയ തോതിൽ ബാധിക്കാൻ സാധ്യതയുണ്ടെന്നും ദോഷകരമായ ഭക്ഷണപാനീയങ്ങളുടെ വിൽപ്പനയെ പരാമർശിച്ചുകൊണ്ട് സമിതി ചൂണ്ടിക്കാട്ടി.കുറഞ്ഞത് ആറ് മാസത്തെ ശിക്ഷയും കുറഞ്ഞത് 10,000 രൂപ പിഴയും നൽകണമെന്ന് കമ്മിറ്റി ശുപാർശ ചെയ്‌തിട്ടുണ്ട്
നിലവിൽ, ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കൽ കുറ്റത്തിന് ആറുമാസം വരെ നീട്ടിയേക്കാവുന്ന ശിക്ഷയോ അല്ലെങ്കിൽ 1,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.ബിഎൻഎസ്(ഭാരതീയ ന്യായ സൻഹിത bharathiya nyaya sanhita)പ്രകാരമുള്ള ശിക്ഷകളിലൊന്നായി "കമ്മ്യൂണിറ്റി സർവീസ്" ഏർപ്പെടുത്തിയതിനെ സ്വാഗതാർഹമായ നടപടിയെന്നും കമ്മിറ്റി വിശേഷിപ്പിച്ചു.