ഏത് രോഗമായാലും ആശുപത്രി വിട്ട ശേഷമുള്ള ശ്രദ്ധയും ചികിത്സയും പരമപ്രധാനമാണ്. കൊവിഡ് കാലഘട്ടത്തിൽ ഇതിന് കൂടുതൽ പ്രാധാന്യം കൈവരുന്നതുമാണ്. സാധാരണ നിലയിൽ ആശുപത്രിയിൽ നിന്നും വീടുകളിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ മതിയായ വിവരങ്ങൾ ആശുപത്രിയിൽ നിന്നും ലഭിച്ചിട്ടില്ലെങ്കിൽ ആളുകൾ അവയ്ക്ക് വലിയ പ്രധാന്യം കൊടുക്കാൻ സാധ്യതയില്ല. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോളും അതിന് ശേഷം വീട്ടിൽ എത്തിയാലും ശരീരത്തിലെ ഓക്‌സിജൻ അളവ് കൃത്യമായി നോക്കേണ്ടത് അനിവാര്യമാണ്.
ശ്രദ്ധിക്കേണ്ടത് ഓക്‌സിജന്‍റെ അളവ്
ശരീരത്തിലെ ഓക്‌സിജന്‍റെ അളവ് 90 മുതൽ 92 ശതമാനം എത്തുമ്പോഴാണ് സാധാരണ ഗതിയിൽ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യുക. ശേഷം വീട്ടിൽ എത്തിയാലും ശരീരത്തിലെ ഓക്‌സിജൻ അളവ് സൂക്ഷ്‌മമായി നിരീക്ഷിക്കേണ്ടതുണ്ട്. ഓക്‌സിജൻ അളവ് ആവശ്യമുള്ളതിലും താഴെയെത്തുമ്പോൾ തലച്ചോറിന്‍റെ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഹൈപ്പോക്‌സീമിയ വികസിപ്പിക്കുന്ന പ്രവണത കാണിക്കുന്നു. ഈ ഹൈപ്പോക്‌സീമിയ മയക്കം, വ്യാകുലത, തുടങ്ങിയവയിലേക്കും നയിക്കും.
പ്രമേഹ നിയന്ത്രണം
കൊവിഡ് മുക്തരിൽ കണ്ടുവരുന്ന മറ്റൊരു വെല്ലുവിളി പ്രമേഹ നിയന്ത്രണമാണ്. കൊവിഡ് സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാക്കാൻ പ്രമേഹത്തിന് സാധിക്കും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും കുറയുന്നതും തലച്ചോറിന്‍റെ സാന്ദ്രത നിലയെ ബാധിക്കുന്നതാണ്. കൊവിഡ് ചികിത്സയുടെ ഭാഗമായി സ്റ്റിറോയിഡുകൾ കുത്തിവയ്ക്കുന്നതിനാൽ പ്രമേഹത്തിന്‍റെ അളവും കൃത്യമായി പരിപാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ പരാജയപ്പെടുന്നതിലൂടെ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
അതുപോലെ, രോഗിക്ക് പ്രമേഹം ഉള്ളതായി തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടാൽ, ഹൈപ്പർ ഗ്ലൈസീമിയ ഉണ്ടായേക്കാം. ഇതും തലച്ചോറിൽ പ്രശ്‌നങ്ങൾക്ക് കാരണമാകും. ബ്രെയിൻ സ്ട്രോക്കിനും കാരണമായേക്കും. താഴ്‌ന്ന സോഡിയം അളവാണ് മറ്റൊരു കാര്യം. മരുന്നുകൾ കാരണവും തലച്ചോറിലെ ജലാംശത്തിൽ വരുന്ന മാറ്റങ്ങൾ കാരണവും ഇതുണ്ടായേക്കാം. പരിഗണിക്കേണ്ട മറ്റൊരു വസ്തുത എന്തെന്നാൽ രോഗികളിൽ രക്തസമ്മർദ്ദം, അപസ്മാരം, ന്യൂറോപ്പതി തുടങ്ങിയ ധാരാളം രോഗികളുമുണ്ടായേക്കാം. രോഗി ചിലപ്പോൾ ദീർഘകാലമായി മരുന്നുകൾ കഴിക്കുന്നവരുമാകാം. രോഗിയെ ഡിസ്‌ചാർജ് ചെയ്യുമ്പോൾ ഈ മരുന്നുകൾ പുനസ്ഥാപിക്കേണ്ടത് പ്രധാനമായ ഒരു കാര്യമാണ്.