കേരളം

kerala

ETV Bharat / sukhibhava

കൊവിഡ് മഹാമാരി നൂറ്റാണ്ടിലെ പ്രതിസന്ധി, രാജ്യം ആത്മവിശ്വാസത്തോടെ നേരിട്ടു: പ്രധാനമന്ത്രി

ശാസ്‌ത്രജ്ഞരുടെയും, ആരോഗ്യപ്രവർത്തകരുടെയും, സാധാരണക്കാരുടെയും പിൻബലത്തോടെ രാജ്യം കൊവിഡിനെ നേരിട്ടുവെന്ന് അണ്ണാ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിൽ മോദി.

By

Published : Jul 29, 2022, 12:46 PM IST

Updated : Jul 29, 2022, 1:12 PM IST

PM modi on covid pandemic  PM modi at anna university convocation  anna university convocation chennai  കൊവിഡ് മഹാമാരി പ്രധാനമന്ത്രി മോദി  കൊവിഡ് മഹാമാരി നൂറ്റാണ്ടിലെ പ്രതിസന്ധി  അണ്ണാ യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങ്
കൊവിഡ് മഹാമാരി നൂറ്റാണ്ടിലെ പ്രതിസന്ധി, രാജ്യം ആത്മവിശ്വാസത്തോടെ നേരിട്ടു: പ്രധാനമന്ത്രി മോദി

ചെന്നൈ: കൊവിഡ് മഹാമാരി മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തതും നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിസന്ധിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിൽ അണ്ണാ യൂണിവേഴ്‌സിറ്റിയുടെ 42-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് എല്ലാ രാജ്യങ്ങളെയും ബാധിച്ചു. മഹാമാരിയെ എങ്ങനെ നേരിടണമെന്ന് ആർക്കും അറിവില്ലായിരുന്നു. എന്നാൽ ശാസ്‌ത്രജ്ഞരുടെയും, ആരോഗ്യപ്രവർത്തകരുടെയും, സാധാരണക്കാരുടെയും പിൻബലത്തോടെ രാജ്യം മഹാമാരിയെ ആത്മവിശ്വാസത്തോടെ നേരിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിന്‍റെ ഫലമായി രാജ്യം ഇന്ന് വ്യവസായം, നവീകരണം, നിക്ഷേപം, അന്താരാഷ്‌ട്ര വ്യാപാരം ഉൾപ്പെടെ എല്ലാ മേഖലകളിലും പുതിയ രീതികൾക്ക് സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അണ്ണാ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിൽ മോദി

എല്ലാ മേഖലകളിലും രാജ്യം മുൻപന്തിയിലായിരുന്നു. തടസങ്ങളെ ഇന്ത്യ അവസരങ്ങളാക്കി മാറ്റി. രാജ്യത്തെ വിവിധ മേഖലകളെ സഹായിക്കുന്നതിന് മുൻകാല നികുതി എടുത്തുകളഞ്ഞതായും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പങ്കെടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സംസ്ഥാനത്തെ വിദ്യാഭ്യാസ അന്തരീക്ഷത്തെ പ്രശംസിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയവരുടെ എണ്ണത്തിൽ തമിഴ്‌നാട് വേറിട്ട് നിൽക്കുകയാണെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു.

ഗവർണർ ആർ.എൻ രവി, കേന്ദ്ര സഹമന്ത്രി എൽ.മുരുകൻ, തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടി എന്നിവരും ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.

Last Updated : Jul 29, 2022, 1:12 PM IST

ABOUT THE AUTHOR

...view details