നിത്യ ജീവിതത്തില്‍ ആരോഗ്യത്തോടെയിരിക്കാന്‍ അത്യാന്താപേക്ഷിതമാണ് ശരിയായ ഉറക്കം. എന്നാല്‍ തിരക്കേറിയ ജീവിതത്തിനിടയില്‍ കൃത്യ സമയത്ത് ഉറങ്ങാനും ഉണരാനും മിക്കവര്‍ക്കും സാധിക്കാതെ വരുന്നു. ഇത്തരത്തില്‍ ഉറക്കത്തിലെ അപാകതകളാണ് നിരവധി പേരെ ദീര്‍ഘകാല രോഗികളാക്കി മാറ്റുന്നത്.
മാനസിക സമര്‍ദങ്ങള്‍ കൊണ്ട് ഉറങ്ങാന്‍ കഴിയാത്തവരായിട്ടും നിരവധി പേരുണ്ട് നമ്മുക്ക് ചുറ്റും. മാനസികവും, ശാരീരികവുമായ എല്ലാ അസ്വസ്ഥകളും മാറ്റി സുഗമമായ ഉറക്കം ലഭിക്കാനും അതിലൂടെ മെച്ചപ്പെട്ട ആരോഗ്യം സ്വയത്തമാക്കുന്നതിനും നമ്മള്‍ പതിവാക്കേണ്ട കാര്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
ഭക്ഷണ രീതി: നിങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിന് 2അല്ലെങ്കില്‍ 3 മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കുന്നത് പതിവാക്കുക. നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണം ദഹിക്കാന്‍ ഏകദേശം 3,4 മണിക്കൂറെങ്കിലും വേണം. ഇത്തരത്തില്‍ നേരത്തെ ഭക്ഷണം കഴിക്കുന്നത് ദഹന പ്രക്രിയ സുഖമാക്കുന്നു. അതുപോലെ വൈകി ഉറങ്ങുന്നതും ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുന്നതുമായ ശീലങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക കാരണം അത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. വൈകി ഉറങ്ങുന്നവര്‍ക്ക് രാത്രിയില്‍ ഉറക്കം തികയാതെ വരുന്നു ഇത് അടുത്ത ദിവസത്തെ നിങ്ങളുടെ പ്രവര്‍ത്തികളെ പ്രതികൂലമായ ബാധിക്കും.
കുളിക്കുന്ന രീതി:കിടക്കാന്‍ പോകുന്നതിന് തൊട്ട് മുമ്പ് കുളിക്കുന്നത് പതിവാക്കിയാല്‍ അത് നിങ്ങളുടെ ശരീരത്തില്‍ നിരവധി മാറ്റങ്ങളുണ്ടാക്കുന്നു. ഇത്തരത്തില്‍ കുളിക്കുമ്പോള്‍ അത് ശരീരത്തിലെ താപനില കുറക്കുകയും അത് സുഗമമായ ഉറക്കം ലഭിക്കുന്നതിനും കാരണമാകുന്നു. ഇങ്ങനെ കുളിക്കുമ്പോള്‍ അത് നമ്മുടെ മാനസിക സമര്‍ദം, ഉത്കണ്ഠ തുടങ്ങിയിട്ടുള്ള മുഴുവന്‍ മാനസിക പ്രശനങ്ങളെയും കുറക്കുന്നു.