കേരളം

kerala

By

Published : Mar 15, 2022, 3:18 PM IST

Updated : Mar 15, 2022, 3:48 PM IST

ETV Bharat / sukhibhava

കുട്ടികളുടെ വളർച്ചയ്ക്ക് ഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്തണമെന്ന് പഠനം

ഭക്ഷണത്തിൽ ധാന്യങ്ങൾ (Millets) ഉൾപ്പെടുത്തിയാൽ കുട്ടികളിലും കൗമാരക്കാരിലും 26-39% വളർച്ച വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തി.

Eating Millets Leads To Better Growth In Children: Study  ധാന്യങ്ങൾ  ധാന്യങ്ങൾ വളർച്ച വർദ്ധിപ്പിക്കും  പോഷകാഹാരം  Millets  Growth In Children
ഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് കുട്ടികളിൽ മികച്ച വളർച്ചയ്ക്ക് സഹായിക്കും; പഠന റിപ്പോർട്ടുകൾ

ഹൈദരാബാദ്: ഭക്ഷണത്തിൽ അരിയ്ക്കു പകരം ധാന്യങ്ങൾ (Millets) ഉൾപ്പെടുത്തിയാൽ കുട്ടികളിലും കൗമാരക്കാരിലും 26-39% വളർച്ച വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തല്‍. പോഷകാഹാരക്കുറവ് ഇല്ലാതാക്കാൻ മില്ലറ്റുകൾക്ക് (ധാന്യങ്ങൾക്ക്) കാര്യമായ സംഭാവന നൽകാൻ കഴിയും. ഇതേ കുറിച്ചുള്ള പഠനവും മുമ്പ് പ്രസിദ്ധീകരിച്ച എട്ട് പഠനങ്ങളുടെ അവലോകനവും മെറ്റാ വിശകലനവും ഇന്റർനാഷണൽ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെമി-എരിഡ് ട്രോപിക്‌സിലെ (ഇക്രിസാറ്റ്) സീനിയർ സയന്റിസ്റ്റ്-ന്യൂട്രീഷ്യൻ ഡോ. എസ് അനിതയുടെ നേതൃത്വത്തിൽ ന്യൂട്രിയന്‍റ്സ്‌ ജേണലിൽ പ്രസിദ്ധീകരിച്ചു.

ഉയർന്ന അളവിലുള്ള പോഷകങ്ങൾ, പ്രോട്ടീൻ, സൾഫർ അടങ്ങിയ അമിനോ ആസിഡുകൾ, തുടങ്ങിയവ വളർച്ചയെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു എന്നാണ് പഠന റിപ്പോർട്ടുകൾ. ശിശുക്കളും കുട്ടികളും കൗമാരക്കാരും ഈ അവലോകനത്തിന്‍റെ ഭാഗമായിരുന്നു. റാഗി, ചോളം, ധാന്യങ്ങളുടെ മിശ്രിതം (റാഗി, pearl, foxtail, little and Kodo millets) എന്നിവ ഉപയോഗിച്ചാണ് പഠനങ്ങൾ നടത്തിയത്. അമ്മയും കുഞ്ഞും പരിപാടികൾ സ്‌കൂളുകളിലും മറ്റും പോഷകാഹാരവുമായി ബന്ധപ്പെട്ട മറ്റു പ്രോഗ്രാമുകൾ ബോധവൽകരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുന്നതു വഴി ധാന്യ വിളകൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണത്തിലെ വൈവിധ്യം വർദ്ധിപ്പിക്കാനും ആളുകളിലേക്ക് കൂടുതൽ സ്വീകാര്യത ലഭിക്കാനും സാധിക്കുമെന്ന് ഡയറക്ടർ ജനറൽ ഡോ. ജാക്വലിൻ ഹ്യൂസ് പറഞ്ഞു.

ധാന്യവിളകളെക്കുറിച്ചുള്ള ധാരണയും താൽപ്പര്യവും സൃഷ്ടിക്കുന്നതിനുള്ള അവബോധ-വിപണന കാമ്പയ്‌നുകളോടൊപ്പം, ധാന്യവിളകൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണം കൂടുതൽ രുചികരമായും വ്യത്യസ്ത പ്രായക്കാർക്കായി മെനു രൂപകൽപ്പന ചെയ്തും നടപ്പിലാക്കേണ്ടതുണ്ടെന്ന് ഇന്ത്യയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (എൻഐഎൻ) ഡയറക്ടർ, ഡോ. ഹേമലത പറഞ്ഞു. ധാന്യങ്ങൾ വൈവിധ്യമാർന്ന പോഷകങ്ങളുടെ ഒരു കൂട്ടമാണ്. ഈ പഠനം ലോകമെമ്പാടുമുള്ള നിരവധി ഓർഗനൈസേഷനുകളുടെ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് യു.കെ യിലെ യൂണിവേഴ്സിറ്റി ഓഫ് റീഡിംഗ്, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ്, ന്യൂട്രീഷൻ ആൻഡ് ഹെൽത്ത്, പഠന രചയിതാവും ഡയറക്ടറുമായ പ്രൊഫസർ ഇയാൻ ഗിവൻസ് അഭിപ്രായപ്പെട്ടു.

ഡോ. ഗിവൻസ് പരാമർശിക്കുന്ന ഈ പഠന പരമ്പരയിലെ ഏറ്റവും വലിയ പോഷകാഹാരവും ആരോഗ്യ ആവശ്യങ്ങളും നിറവേറ്റാൻ മില്ലറ്റുകൾ സഹായിക്കുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്. അവ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ സഹായിക്കുക മാത്രമല്ല, ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിനും ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന അനീമിയയെ പരിഹരിക്കാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും അമിതഭാരം, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത എന്നിവ കുറയ്ക്കാനും സഹായിക്കുന്നു. റാഗിയിൽ ഉയർന്ന കാൽസ്യം അളവ് (364 ± 58 മില്ലിഗ്രാം/100 ഗ്രാം ധാന്യം) അടങ്ങിയിരിക്കുന്നു, അതിൽ ഏകദേശം 23% കാൽസ്യം ശരീരം നിലനിർത്തുന്നു. അതിനാൽ കാൽസ്യക്കുറവ് മൂലമുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇത് സഹായിക്കുമെന്നും ഡോ. അനിത സംഗ്രഹിച്ചു.

Also read:ലുധിയാനയിൽ പതിനൊന്നുകാരി ആണ്‍കുഞ്ഞിന് ജന്മം നൽകിയ സംഭവം; പ്രതിക്കായി തെരച്ചിൽ തുടർന്ന് പൊലീസ്

Last Updated : Mar 15, 2022, 3:48 PM IST

ABOUT THE AUTHOR

...view details