കേരളം

kerala

ETV Bharat / sukhibhava

ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ വ്യതിയാനം മൈഗ്രേനിന് കാരണമായേക്കും: പഠനങ്ങള്‍ - estrogen

സത്രീകളില്‍ മൈഗ്രേന്‍ ഉണ്ടാകുന്നതിന് ഹോര്‍മോണുകളുടെ വ്യതിയാനം കാരണമാകുന്നു. എന്നാല്‍ മൈഗ്രേന്‍ അനുഭവപ്പെടുന്ന സമയങ്ങളില്‍ സിജിആര്‍പിയുടെ അളവിലും ഏറ്റക്കുറച്ചില്‍ ഉണ്ടാകുമെന്നാണ് പുറത്തുവന്നിരിക്കുന്ന പുതിയ പഠനം വ്യക്തമാക്കുന്നത്

Low estrogen levels cause migraine  ഈസ്‌ട്രജന്‍ ഹോര്‍മോണ്‍  സത്രീകളില്‍ മൈഗ്രേന്‍  ഹോര്‍മോണ്‍ വ്യതിയാനം  സ്‌ത്രീ ഹോര്‍മോണ്‍  ഈസ്‌ട്രജന്‍ ഹോര്‍മോണ്‍  എന്താണ് മൈഗ്രേന്‍  Low estrogen levels causes migraine  estrogen  migraine
ഹോര്‍മോണ്‍ വ്യതിയാനം മൈഗ്രേനിന് കാരണമാകുന്നു

By

Published : Feb 24, 2023, 4:10 PM IST

വാഷിങ്‌ടണ്‍: പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീ ശരീരത്തില്‍ ഹോര്‍മോണ്‍ വളരെയധികം കൂടുതലാണ്. ഇതിന്‍റെ പ്രധാന കാരണം സ്‌ത്രീകളിലെ പ്രത്യുല്‍പാദന പ്രക്രിയകളാണ്. സ്‌ത്രീ ശരീരത്തില്‍ കാണപ്പെടുന്ന ഹോര്‍മോണാണ് ഈസ്‌ട്രജന്‍ ഹോര്‍മോണ്‍. പൊതുവെ ഇത് അറിയപ്പെടുന്നത് സ്‌ത്രീ ഹോര്‍മോണ്‍ എന്നാണ്.

സ്‌ത്രീ ശരീരത്തിന്‍റെ ആരോഗ്യത്തെയും സൗന്ദര്യത്തെയും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഈസ്ട്രജന്‍. അതുകൊണ്ട് തന്നെ സ്‌ത്രീ ശരീരത്തില്‍ ഈ ഹോര്‍മോണിന്‍റെ കുറവുണ്ടായാല്‍ വിവിധതരം ശാരീരികവും മാനസികവുമായ രോഗങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകാനുള്ള സാധ്യതയേറെയാണ്. ഇത്തരത്തില്‍ ഈസ്‌ട്രജന്‍റെ അളവ് കുറഞ്ഞാല്‍ അധികം സ്‌ത്രീകളിലും കാണപ്പെടുന്ന അസുഖമാണ് മൈഗ്രേന്‍ തലവേദന അല്ലെങ്കില്‍ ചെന്നിക്കുത്ത്.

എന്താണ് മൈഗ്രേന്‍/ചെന്നിക്കുത്ത് ?:തലവേദനയെന്നത് സാധാരണയായി മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു അസുഖമാണ്. പല തരത്തിലുള്ള തലവേദനകള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ ഏറ്റവും കഠിനമേറിയ തലവേദനയാണ് മൈഗ്രേന്‍ അല്ലെങ്കില്‍ ചെന്നിക്കുത്ത് എന്നത്. ശരീരത്തിന് അകത്തോ പുറത്തോ ഉണ്ടാകുന്ന സമ്മര്‍ദത്തോട് വിവിധതരത്തില്‍ തലച്ചോര്‍ പ്രതികരിക്കുമ്പോഴാണ് മൈഗ്രേന്‍ ഉണ്ടാകുന്നത്. പാരമ്പര്യമായും ഈ അസുഖം വരാന്‍ സാധ്യതയുണ്ട്. ടെന്‍ഷന്‍ വാസ്‌കുലാര്‍ ഹെഡ്‌എയ്‌ക്കും എന്നും ഇതിനെ അറിയപ്പെടുന്നു.

മൈഗ്രേന്‍ ലക്ഷണങ്ങള്‍ എന്തെല്ലാം:തലയുടെ ഒരു ഭാഗത്ത് തുടങ്ങി അല്‍പ സമയം കൊണ്ട് തല മൊത്തം വ്യാപിക്കുന്ന വേദനയാണ് മൈഗ്രേന്‍. ജോലികളിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക. കാഴ്‌ചക്കുറവ് അനുഭവപ്പെടുകയും കാണുന്നവ ഇരച്ചിട്ട് കാണുകയും ചെയ്യും. മാനസികമായി പ്രയാസങ്ങള്‍ നേരിടുക. അമിത ദേഷ്യവും നിരാശയും ഉണ്ടാവുക. ശബ്‌ദങ്ങള്‍ ഒട്ടും കേള്‍ക്കാന്‍ കഴിയാതെ വരിക. കണ്ണ് വേദന, തലകറക്കം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളാണ് മൈഗ്രേന്‍ ഉള്ളവരിലുണ്ടാകുക.

ഈസ്ട്രജനും മൈഗ്രേനും: സ്‌ത്രീ ശരീരത്തില്‍ ഈസ്‌ട്രജന്‍റെ അളവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമ്പോള്‍ ശരീരത്തില്‍ വിവിധതരത്തില്‍ സമ്മര്‍ദങ്ങള്‍ ഉണ്ടാകുന്നു. അത്തരം സമ്മര്‍ദത്തോട് തലച്ചോര്‍ പ്രതികരിക്കുകയും മൈഗ്രന്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പ്രോട്ടീന്‍ കാല്‍സിറ്റോണിന്‍റെ ജീനുമായി ബന്ധപ്പെട്ട പെപ്‌റ്റൈഡിന്‍റെ (സിജിആര്‍പി) അളവില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.

തന്മൂലം സ്‌ത്രീകളില്‍ ആര്‍ത്തവ സമയത്ത് മൈഗ്രേന്‍ തലവേദന വര്‍ധിക്കാനും സാധ്യതയുണ്ട്. ഇത്തരം സ്‌ത്രീകളില്‍ ആര്‍ത്തവവിരാമത്തിന് ശേഷം മൈഗ്രേന്‍ കുറയുന്നതും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജര്‍മനിയിലെ ബെര്‍ലിനിലെ ചാരൈറ്റ് യൂണിവേഴ്‌സിറ്റാറ്റ്‌സ്മെഡിസിന്‍സ് എംഡി ബിയാന്‍ക റാഫേല്ലി പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും എംഡി പറഞ്ഞു.

മൈഗ്രേനിനെ കുറിച്ചുള്ള പഠനങ്ങള്‍: നിലവില്‍ മൈഗ്രേന്‍ ബാധിച്ച സ്‌ത്രീകളെ മൂന്ന് ഗ്രൂപ്പുകളാക്കിയാണ് പഠനം നടത്തിയത്. ക്രമമായ ആര്‍ത്തവചക്രമുള്ളവര്‍, ഗര്‍ഭ നിരോധന ഗുളിക ഉപയോഗിക്കുന്നവര്‍, ആര്‍ത്തവവിരാമം സംഭവിച്ചവര്‍ എന്നിങ്ങനെയാണ് ഗ്രൂപ്പുകളാക്കിയത്. ഓരോ ഗ്രൂപ്പില്‍ നിന്നും സമാന പ്രായക്കാരായ ഓരോരുത്തരെ താരതമ്യം ചെയ്‌ത് പഠനം നടത്തി.

180 പേരടങ്ങുന്ന സ്‌ത്രീകളെ 30 പേരുള്ള ഗ്രൂപ്പുകളാക്കിയാണ് പഠനത്തിന് വിധേയരാക്കിയത്. മൈഗ്രേനും ക്രമമായ ആര്‍ത്തവ ചക്രവുമുള്ള സ്‌ത്രീകള്‍ക്ക് മൈഗ്രേന്‍ ഇല്ലാത്തവരേക്കാള്‍ ആര്‍ത്തവ സമയത്ത് സിജിആര്‍പി വളരെ അധികമാണെന്ന് പഠനങ്ങള്‍ കണ്ടെത്തി. ഗര്‍ഭ നിരോധന ഗുളിക കഴിക്കുന്നവരിലും ആര്‍ത്തവവിരാമം സംഭവിച്ചവരിലും നടത്തിയ പരിശോധനയില്‍ സിജിആര്‍പിയുടെ അളവ് സമാനമാണെന്നും കണ്ടെത്തിയെന്ന് റാഫേല്‍ പറഞ്ഞു.

വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും നിരവധി പേരില്‍ ഇത്തരം അസുഖങ്ങള്‍ ഇപ്പോള്‍ കണ്ടെത്തുന്നുണ്ടെന്നും റാഫേല്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details