കേരളം

kerala

മൂത്രത്തിലെ ചെറിയ കല്ലുകള്‍ കണ്ടില്ലെന്ന് നടിക്കരുത്; ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരും; പഠന റിപ്പോര്‍ട്ട് പുറത്ത്

By

Published : Aug 12, 2022, 3:19 PM IST

മൂത്രത്തില്‍ കല്ല് ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌ത ഒരു വ്യക്തിയെ സംബന്ധിച്ച് മൂത്രത്തില്‍ പിന്നീടുണ്ടാകുന്ന ചെറിയ കല്ലുകള്‍ അത്ര കാര്യമായി എടുക്കണമെന്നില്ല. മാത്രമല്ല ഇത്തരം വ്യക്തികളില്‍ ചെറിയ കല്ലുകള്‍ അത്ര പ്രശ്‌നങ്ങളും വരുത്തില്ല. എന്നാല്‍ ഭാവിയില്‍ ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ ഏറെയാണെന്ന് പഠനം വ്യക്തമാക്കുന്നു

Study reveals leaving small kidney stones behind causes complications later  small kidney stones causes complications  Study about kidney stone  മൂത്രത്തിലെ ചെറിയ കല്ലുകള്‍ കണ്ടില്ലെന്ന് നടിക്കരുത്  kidney stone new updates  health news today  latest health news  മൂത്രത്തില്‍ കല്ല് പഠന റിപ്പോര്‍ട്ട്  മൂത്രത്തില്‍ കല്ല് ഭാവിയില്‍ വരുത്തുന്ന ദോഷങ്ങള്‍  ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍  ഡോ മാത്യു സോറൻസൻ പഠനറിപ്പോര്‍ട്ട്  ആരോഗ്യവാര്‍ത്ത  ഇന്നത്തെ ആരോഗ്യവാര്‍ത്ത  ഏറ്റവും പുതിയ ആരോഗ്യവാര്‍ത്ത
മൂത്രത്തിലെ ചെറിയ കല്ലുകള്‍ കണ്ടില്ലെന്ന് നടിക്കരുത്; ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരും; പഠന റിപ്പോര്‍ട്ട് പുറത്ത്

വാഷിങ്‌ടണ്‍: മൂത്രത്തില്‍ കല്ല് ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌ത ഒരു വ്യക്തിയെ സംബന്ധിച്ച് മൂത്രത്തില്‍ പിന്നീടുണ്ടാകുന്ന ചെറിയ കല്ലുകള്‍ അത്ര കാര്യമായി എടുക്കണമെന്നില്ല. മാത്രമല്ല ഇത്തരം വ്യക്തികളില്‍ ചെറിയ കല്ലുകള്‍ അത്ര പ്രശ്‌നങ്ങളും വരുത്തില്ല. ഇത്തരത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകാത്ത കല്ലുകള്‍ അഞ്ച് വര്‍ഷത്തിന് ശേഷമായിരിക്കും രോഗിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുകയെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ വ്യക്തമാക്കുന്നു.

സാധാരണയായി, 6 മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ള കല്ലുകളെ കാര്യമാക്കേണ്ടതില്ല. ഇത്തരത്തിലുള്ള സെക്കന്‍ററി കല്ലുകള്‍ മൂത്രത്തിലൂടെ തന്നെ പുറത്തേക്ക് പോകും. എല്ലാ ഡോക്‌ര്‍മാരും കല്ലിന്‍റെ വലുപ്പം കണക്കിലെടുത്താണ് ചികിത്സിക്കുകയെന്ന് വാഷിംഗ്‌ടൺ സ്‌കൂൾ ഓഫ് മെഡിസിനിലെ യൂറോളജിസ്റ്റ് ഡോ. മാത്യു സോറൻസൻ പറഞ്ഞു.

2015 മുതൽ 2021 വരെയുള്ള കാലയളവിൽ ഒന്നിലധികം സ്ഥാപനങ്ങളിൽ ചികിത്സയ്‌ക്കെത്തിയ 75 രോഗികളിലാണ് ഗവേഷണം നടത്തിയത്. അതില്‍ പകുതിയോളം രോഗികളും ആരംഭ ഘട്ടത്തില്‍ തന്നെ കല്ല് നീക്കം ചെയ്‌തു. എന്നാല്‍, മറ്റു രോഗികള്‍ ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും തങ്ങളുടെ കല്ലുകള്‍ നീക്കം ചെയ്‌തവരാണ്. സി.ടി സ്‌കാന്‍ നടത്തിയതിന് ശേഷം മാത്രമെ അടിയന്തരമായി ചികിത്സയോ ശസ്‌ത്രക്രിയയോ വേണമോയെന്ന് തീരുമാനിക്കേണ്ടതുള്ളുവെന്ന് സോറൻസൻ വ്യക്തമാക്കുന്നു.

സെക്കണ്ടറി കല്ലുകള്‍ നീക്കം ചെയ്‌താല്‍ രോഗം വീണ്ടും വരാതിരിക്കാനുള്ള സാധ്യത 82 ശതമാനമായിരിക്കും. അതിനാല്‍ തന്നെ ചെറിയ കല്ലുകളെ അത്ര നിസാരമായി കണക്കാക്കരുത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരുന്ന കല്ലുകള്‍ ശസ്‌ത്രക്രിയയുടെ സമയത്ത് വലുതായി കാണപ്പെട്ടുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ചെറിയ കല്ലുകള്‍ നീക്കം ചെയ്യുന്നതിന് ചിലവ് വളരെ കുറവായിരിക്കുമെന്നതിനാല്‍ തന്നെ കല്ല് വളര്‍ന്ന് കഴിഞ്ഞ് നീക്കം ചെയ്‌താല്‍ ഇരട്ടി തുക നല്‍കേണ്ടി വരും. മാത്രമല്ല, അടിയന്തര വിഭാഗത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ സാധിക്കും. ഗവേഷണത്തിന് വിധേയമായ ചില രോഗികള്‍ ഒന്നിലധികം തവണയാണ് അടിയന്തര വിഭാഗത്തില്‍ പ്രവേശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഒറ്റ തവണയില്‍ ചെറിയ കല്ലുകള്‍ നീക്കം ചെയ്‌താല്‍ അതിന്‍റെ ഗുണം രോഗികള്‍ക്ക് തന്നെയാണ്. ഇത്തരം കല്ലുകള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഡോ. മാത്യു സോറൻസൻ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details