കേരളം

kerala

ETV Bharat / sukhibhava

പ്രതിരോധത്തിനും ജാഗ്രതയ്ക്കും പുല്ലുവില ; കേരളത്തില്‍ കുത്തനെ കൂടി കൊവിഡ് - kerala covid cases

സംസ്ഥാനത്ത് പ്രതിരോധവും ജാഗ്രതയുമെല്ലാം താളം തെറ്റിയതോടെ ഗണ്യമായി വര്‍ധിച്ച് കൊവിഡ് കേസുകള്‍. സെപ്‌റ്റംബറില്‍ മാത്രം അരലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു, 383 മരണങ്ങളും

Covid  Covid cases  Covid cases in September  Covid cases are rising  complete covid cases in month of september  പ്രതിരോധത്തിനും ജാഗ്രതക്കും പുല്ലുവില  കേരളത്തില്‍ കുത്തനെ കൂടി കൊവിഡ്  കൊവിഡ്  കൊവിഡ് കേസുകള്‍  തിരുവനന്തപുരം  സെപ്‌തംബര്‍
പ്രതിരോധത്തിനും ജാഗ്രതക്കും പുല്ലുവില; കേരളത്തില്‍ കുത്തനെ കൂടി കൊവിഡ്

By

Published : Oct 3, 2022, 8:42 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രതിരോധവും ജാഗ്രതയുമെല്ലാം താളം തെറ്റി തന്നെ. അടുത്തിടെയായി പൊതുയിടങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. കൊവിഡ് കണക്കുകളിലും ഈ അലംഭാവം വ്യക്തമാകുന്നുണ്ട്.

സെപ്‌റ്റംബർ മാസത്തില്‍ മാത്രം കേരളത്തില്‍ അരലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 49,365 പേര്‍ കഴിഞ്ഞ ഒരു മാസം കൊവിഡ് പോസിറ്റീവായി. പകര്‍ച്ച പനിയുള്‍പ്പടെ സജീവമായ സമയമായതിനാലും ലക്ഷണങ്ങള്‍ കാര്യമായി പ്രകടിപ്പിക്കാത്തതിനാലും ഇതിലും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്.

സെപ്‌റ്റംബർ മാസത്തില്‍ എല്ലാ ദിവസവും ആയിരത്തിന് മുകളിലായിരുന്നു കൊവിഡ് കേസുകള്‍. ഓണക്കാലം കഴിഞ്ഞതോടെ ഇത് രണ്ടായിരത്തിന് മുകളിലെത്തുകയും ചെയ്‌തിരുന്നു. കൊവിഡ് ബാധിച്ച് 383 മരണങ്ങളും കഴിഞ്ഞ മാസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

തീയതി കൊവിഡ് കേസുകള്‍ മരണം
സെപ്‌റ്റംബർ 1 1,283 11
സെപ്‌റ്റംബർ 2 1,416 5
സെപ്‌റ്റംബർ 3 1,306 7
സെപ്‌റ്റംബർ 4 1,142 2
സെപ്‌റ്റംബർ 5 1,154 5
സെപ്‌റ്റംബർ 6 1,687 12
സെപ്‌റ്റംബർ 7 1,629 15
സെപ്‌റ്റംബർ 8 1,154 2
സെപ്‌റ്റംബർ 9 1,138 1
സെപ്‌റ്റംബർ 10 1,897 1
സെപ്‌റ്റംബർ 11 1,766 2
സെപ്‌റ്റംബർ 12 1,651 15
സെപ്‌റ്റംബർ 13 2,549 18
സെപ്‌റ്റംബർ 14 2,427 2
സെപ്‌റ്റംബർ 15 2,211 11
സെപ്‌റ്റംബർ 16 2,211 14
സെപ്‌റ്റംബർ 17 2,050 8
സെപ്‌റ്റംബർ 18 1,821 3
സെപ്‌റ്റംബർ 19 1,495 20
സെപ്‌റ്റംബർ 20 2,088 13
സെപ്‌റ്റംബർ 21 2,300 8
സെപ്‌റ്റംബർ 22 1,806 7
സെപ്‌റ്റംബർ 23 1,885 17
സെപ്‌റ്റംബർ 24 1,448 14
സെപ്‌റ്റംബർ 25 1,223 16
സെപ്‌റ്റംബർ 26 1,145 14
സെപ്‌റ്റംബർ 27 1,598 16
സെപ്‌റ്റംബർ 28 1,445 4
സെപ്‌റ്റംബർ 29 1,325 13
സെപ്‌റ്റംബർ 30 1,115 14

ഈ കണക്കുകളില്‍ ഓണക്കാലം കഴിഞ്ഞുള്ള ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിച്ചത് വ്യക്തമാണ്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും കൊവിഡ് ബാധിച്ചാലും അപകടകരമായ ബുദ്ധിമുട്ടുകളില്ലാത്തതുമാണ് ജനങ്ങള്‍ ഇതിനെ ലാഘവത്തോടെ സമീപിക്കുന്നതെന്നാണ് വിലയിരുത്തല്‍.

ABOUT THE AUTHOR

...view details