ന്യൂഡൽഹി :ആഗോളതലത്തിലും പ്രത്യേകിച്ച് ഇന്ത്യയിലും കഴിഞ്ഞ 10 വർഷത്തിനിടെ യുവാക്കൾക്കിടയിൽ ടൈപ്പ് 2 പ്രമേഹ കേസുകൾ ഗണ്യമായി വർധിച്ചതിന് പിന്നിലെ പ്രധാന കാരണങ്ങൾ ജീവിതശൈലിയിലെ മാറ്റവും വ്യായാമക്കുറവും ജങ്ക് ഫുഡുകളുടെ വർധിച്ച ഉപയോഗവുമാണെന്ന് ഡോക്‌ടർമാർ. എല്ലാ ഇന്ത്യക്കാരിലും പത്തിലൊന്ന് പ്രമേഹ രോഗികളാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-ഇന്ത്യ ഡയബറ്റിസിന്‍റെ (ICMR-INDIAB) പഠനം പറയുന്നത്. രാജ്യത്ത് 101 ദശലക്ഷം പ്രമേഹ രോഗികളും 136 ദശലക്ഷം പ്രീ-ഡയബറ്റിക് ആളുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട് (Junk food and lack of exercise leads to diabetes).
ഹൃദ്രോഗം, വൃക്കകളുടെ തകരാർ, ശരീരത്തിന്‍റെ മറ്റ് പ്രവർത്തനങ്ങൾക്ക് വരുന്ന ഗുരുതരമായ ദീർഘകാല ആരോഗ്യ വെല്ലുവിളികൾ ഈ പ്രവണത ഉയർത്തുന്നു. യുവാക്കളിൽ, ടൈപ്പ് 2 പ്രമേഹത്തിന്‍റെ പ്രധാന ലക്ഷണങ്ങളിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, അമിതമായ ശരീരഭാരം, വർധിച്ചുവരുന്ന ദാഹം, അമിതമായ വിശപ്പ് എന്നിവ ഉൾപ്പെടുന്നു. വിട്ടുമാറാത്ത ക്ഷീണം, കാഴ്‌ച മങ്ങൽ, മുറിവ് ഉണങ്ങാന്‍ കാലതാമസം, തുടർച്ചയായുള്ള അണുബാധകൾ തുടങ്ങിയ ലക്ഷണങ്ങൾ രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്നവയാണ് എന്ന് വിദഗ്‌ധര്‍ പറയുന്നു (symptoms of diabetes).
ഇത്തരം പ്രശ്‌നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്‌ടറെ സമീപിക്കണമെന്നും പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഒഴിവാക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തലും കരുതലും അത്യാവശയമാണെന്നും സീനിയർ ഡോ. മോഹിത് ശർമ പറയുന്നത്. പലരും ജീവിതത്തിന്‍റെ തിരക്കുകളിൽ രോഗലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു. അതുകൊണ്ട് തുടർച്ചയായി നിരീക്ഷണം നടത്തണമെന്നാണ് ഡോക്‌ടർ പറയുന്നത്.
ദിനം പ്രതി പ്രമേഹബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പ്, പ്രായമായവരിൽ മാത്രമേ പ്രമേഹം കണ്ടിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ യുവാക്കളില്‍ അടക്കം പ്രമേഹ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ഗുരുഗ്രാമിലെ സികെ ബിർള ഹോസ്‌പിറ്റലിലെ ഇന്‍റേണൽ മെഡിസിൻ ഡിപ്പാർട്ട്‌മെന്‍റല്‍ ലീഡ് കൺസൾട്ടന്‍റ് ഡോ. തുഷാർ തയാൽ പറഞ്ഞു.