കണ്ണാടി പോലെ തിളങ്ങുന്ന ചർമം അഥവാ ഗ്ലാസ് ചർമം നേടാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പാടുകളും അടയാളങ്ങളും ഇല്ലാത്ത മിനുസമാർന്നതും തിളക്കമുള്ളതുമായ ചർമത്തെയാണ് ഗ്ലാസ് സ്‌കിൻ എന്ന് പറയുന്നത്. ഗ്ലാസ് പോലുള്ള ചർമം കൈവരിക്കുന്നതിന് ജനിതകശാസ്ത്രം, ചർമസംരക്ഷണ ദിനചര്യ, ജീവിതശൈലി തെരഞ്ഞെടുപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങളുടെ സംയോജനം ആവശ്യമാണ്. ഇതിൽ പ്രധാനിയായ ഘടകമാണ് വെള്ളം.
ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലൂടെ ജലാംശം നിലനിർത്തുന്നത് ചർമത്തിന്‍റെ ആരോഗ്യത്തിന് നിർണായകമാണ്. ഹെൽത്ത് കണ്ടന്‍റ് ക്രിയേറ്ററായ എംഡി അസിമുദ്ദീൻ ഷാ ആരോഗ്യകരവും തിളക്കമുള്ളതുമായ പോലുള്ള ചർമം നേടുന്നതിന് കുടിവെള്ളം എങ്ങനെ നിർണായക പങ്ക് വഹിക്കുന്നു എന്നതിനെക്കുറിച്ച് വിശദമാക്കുന്നു.
ചർമത്തിന്‍റെ ആരോഗ്യത്തിൽ വെള്ളത്തിന്‍റെ പങ്ക്: ആരോഗ്യമുള്ള ചർമം നിലനിർത്തുന്നതിൽ വെള്ളം ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ അമിതമായി വെള്ളം കുടിച്ചാൽ ചർമം വേഗം മെച്ചപ്പെടുമെന്ന ആശയം വെറും തെറ്റിദ്ധാരണയാണ്. അതിനാൽ ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. വെള്ളം കുടിക്കുമ്പോൾ, അത് രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ശരീരത്തിലെ കോശങ്ങളിൽ ജലാംശം നൽകുന്നതിന് മുമ്പ് വൃക്കകൾ ഇത് ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു. ശരീരത്തിന്‍റെ ജലാംശം ആവശ്യത്തിനപ്പുറമായാൽ ലവണങ്ങളും ഇലക്ട്രോലൈറ്റുകളും നേർപ്പിക്കുകയും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.
അതിനാൽ, സന്തുലിതാവസ്ഥ കൈവരിക്കുകയും ജലത്തിന്‍റെ അമിത ഉപഭോഗം ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. പ്രതിദിനം 2-3 ലിറ്റർ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങൾക്ക് ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ചർമത്തിന് നിരവധി ഗുണങ്ങളും നൽകുന്നു. ശരിയായ ജലാംശം ചർമത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. ചർമത്തിനെ ദോഷകരമായി ബാധിക്കുന്ന വിഷവസ്‌തുക്കളെ പുറന്തള്ളുന്നു. ചർമത്തിന് ഉണ്ടാകുന്ന വീക്കം കുറയ്ക്കുന്നു.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു (Enhance blood circulation): ആവശ്യത്തിന് വെള്ളം കുടിക്കുന്നത് രക്തചംക്രമണം വർധിപ്പിക്കുകയും ചർമത്തിന് ആവശ്യമായ പോഷകങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുകയും ചർമത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും.
നിർജ്ജലീകരണം തടയുന്നു (Prevent dehydration) : നിർജ്ജലീകരണം സംഭവിച്ച ചർമ മങ്ങിയതും വരണ്ടതുമായി കാണപ്പെടുന്നു. അതിനാൽ നിർജ്ജലീകരണം തടയുന്നതിനും ആരോഗ്യകരമായ ചർമത്തിനും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ചുളിവുകൾ കുറയുന്നു (fewer wrinkles) :വെള്ളം കുടിക്കുന്നതിലൂടെ ചർമത്തിലെ ഈർപ്പം നിലനിർത്താൻ സാധിക്കുന്നു. ഇത് ഇലാസ്‌തികത വർധിപ്പിക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നു.
വീക്കം കുറയുന്നു (Reduced puffiness) : മതിയായ ജലാംശം ചർമത്തിനുണ്ടാകുന്ന വീക്കം ലഘൂകരിക്കാൻ സഹായിക്കും.
ക്ലിയർ സ്‌കിൻ (Clear skin) : ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വിഷവസ്‌തുക്കളെ പുറന്തള്ളുന്നതിനും സുഷിരങ്ങൾ ചുരുക്കുന്നതിനും മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
വാർധക്യം മന്ദഗതിയിലാക്കുന്നു (Slows aging) :ചർമത്തിലെ ശരിയായ ജലാംശം വാർധക്യത്തിന്‍റെ ലക്ഷണങ്ങൾ കുറയ്ക്കാനും ചർമത്തിന്‍റെ യുവത്വം നിലനിർത്താനും സഹായിക്കുന്നു.