കേരളം

kerala

By

Published : Mar 10, 2023, 9:26 PM IST

ETV Bharat / sukhibhava

രാജ്യം എച്ച് 3 എൻ 2 വൈറസ് ഭീതിയില്‍; അറിയാം വിശദാംശങ്ങള്‍, അനിവാര്യം മുന്‍കരുതല്‍

കൊവിഡ് വൈറസ് വ്യാപനത്തില്‍ നിന്നും പൂര്‍ണമായും മുക്തി നേടുന്ന ഘട്ടത്തിലാണ് മറ്റൊരു വൈറസ് വ്യാപനം രാജ്യത്തെ ആശങ്കയില്‍ ആഴ്‌ത്തിയിരിക്കുന്നത്

Know everything about H3N2 influenza virus  What is the H3N2 virus  symptoms and effects of H3N2 virus  Is H3N2 contagious  What should one do if H3N2 infected  എച്ച് 3 എൻ 2 വൈറസ് ഭീതി  എച്ച് 3 എൻ 2 വൈറസ്  H3N2 Influenza Virus  എച്ച് 3 എൻ 2 വൈറസ്  വൈറസ് വ്യാപനം
രാജ്യം എച്ച് 3 എൻ 2 വൈറസ് ഭീതി

എച്ച് 3 എൻ 2 വൈറസ് ബാധയെ തുടര്‍ന്ന് ആദ്യ രണ്ട് മരണം ഇന്ന് സംഭവിച്ചതോടെ രാജ്യത്ത് പുതിയ ഭീതി ഉടലെടുത്തിരിക്കുകയാണ്. ഹരിയാന, കർണാടക എന്നിവിടങ്ങളില്‍ ഓരോ കേസ് വീതമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. സംഭവത്തില്‍ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്താന്‍ അധികൃതര്‍ നീക്കം നടത്തുമ്പോഴും രാജ്യത്ത് വലിയ ആശങ്കയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. വ്യാപനം മറികടക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശ്രമങ്ങള്‍ സജീവമാക്കിയിരിക്കെ ഈ വൈറസ് എന്താണെന്നും അത് എത്രത്തോളം അപകടകരമാണെന്നും നോക്കാം.

എന്താണ് എച്ച് 3 എൻ 2 വൈറസ് ?:ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമാവുന്ന ഒരു തരം ഇൻഫ്ലുവൻസ വൈറസാണ് എച്ച് 3 എൻ 2. ഇത് പക്ഷികളിലും സസ്‌തനികളിലും കാണപ്പെടാറുണ്ട്. സെന്‍റേര്‍സ്‌ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നത് അനുസരിച്ച് ഇൻഫ്ലുവൻസ എ വൈറസിന്‍റെ സബ്‌ ടൈപ്പാണ് എച്ച് 3 എൻ 2.

ലക്ഷണങ്ങള്‍ എന്തൊക്കെ?:പനി, ചുമ, നേരിയ ശ്വാസകോശ അണുബാധ മുതൽ കഠിനമായ ന്യുമോണിയ വരെ ലക്ഷണങ്ങളായി ഉണ്ടാവാം. വൈറസ് അക്യൂട്ട് റെസ്‌പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (ശ്വാസകോശത്തിലെ വായു അറകളില്‍ ദ്രാവകം നിറഞ്ഞതിനെ തുടര്‍ന്ന് ഓക്‌സിജന്‍ ലഭിക്കാതെ വരുന്ന അവസ്ഥ) ഉണ്ടാവുകയും ചില കേസുകളിൽ മരണം വരെ സംഭവിച്ചേക്കാനും സാധ്യതയുണ്ട്. വിറയൽ, ചുമ, പനി, ചർദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, മൂക്കൊലിപ്പ് എന്നിവയും ഈ വൈറസിന്‍റെ സാധാരണ ലക്ഷണങ്ങളാണ്. ശ്വസിക്കാൻ ബുദ്ധിമുട്ട്, നെഞ്ചുവേദന, തുടർച്ചയായ പനി, ഭക്ഷണം വിഴുങ്ങുമ്പോൾ തൊണ്ടയിൽ വേദന എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ഡോക്‌ടറെ കാണേണ്ടത് നിര്‍ബന്ധമാണ്.

ALSO READ|എച്ച് 3 എൻ 2 വൈറസ്: പുതിയ ആശങ്ക; രാജ്യത്ത് 2 മരണം

എച്ച് 3 എൻ 2 പകർച്ചവ്യാധിയാണോ?: ഇൻഫ്ലുവൻസ വൈറസ് ഇനത്തില്‍പ്പെട്ട എച്ച് 3 എൻ 2 പകർച്ചവ്യാധിയാണ്. രോഗബാധയുള്ള ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന അണുക്കള്‍ വഴി രോഗം പകരാം. വൈറസ് ബാധയുള്ള ആള്‍ സമ്പർക്കം പുലർത്തിയ വസ്‌തുക്കള്‍ സ്‌പര്‍ശിച്ച ശേഷം കൈകള്‍ വായിലോ മൂക്കിലോ സ്‌പർശിച്ചാലും ഇത് പടരാന്‍ ഇടയാക്കും. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ എന്നിവർക്ക് സങ്കീർണമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

വ്യാപനം എങ്ങനെ തടയാം ?:ഇടക്കിടെ വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുക, മാസ്‌ക് ധരിക്കുക, ആള്‍ക്കൂട്ടമുള്ള ഇടങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കുക, മൂക്കിലും വായിലും വിരല്‍കൊണ്ട് സ്‌പര്‍ശിക്കുന്നത് നിര്‍ത്തുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മൂടുക, ജലാംശം നിലനിർത്തുക, നന്നായി ഭക്ഷണം കഴിക്കുക എന്നിവ പ്രധാനമാണ്. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക, ഷേക്ക് ഹാന്‍ഡ് നല്‍കുന്ന ശീലം മാറ്റുക, സ്വയം ചികിത്സ ഒഴിവാക്കുക എന്നീ കാര്യങ്ങളെക്കുറിച്ചും ശ്രദ്ധിക്കുക.

രോഗബാധ ഒഴിവാക്കാന്‍ ചെയ്യേണ്ടത് ?:ഒരു വ്യക്തിക്ക് എച്ച് 3 എൻ 2 ഇൻഫ്ലുവൻസ വൈറസ് ബാധിച്ചിട്ടുണ്ടെങ്കിൽ, അവർ ശരിയായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും പനി കുറയ്ക്കുന്നതിന് അസറ്റാമിനോഫെൻ അല്ലെങ്കിൽ ഐബുപ്രോഫെൻ പോലുള്ള ഓവർ-ദി-കൗണ്ടർ വേദനസംഹാരികൾ ഉപയോഗിക്കുകയും വേണം. രോഗലക്ഷണങ്ങൾ ഗുരുതരമാണെങ്കിൽ അല്ലെങ്കിൽ രോഗിക്ക് പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിൽ, ഒസെൽറ്റമിവിർ, സനാമിവിർ തുടങ്ങിയ ആന്‍റിവൈറൽ മരുന്നുകളും ഡോക്‌ടര്‍ നിർദേശിച്ചേക്കാം.

ABOUT THE AUTHOR

...view details