പുരാതനകാലം മുതല്‍ക്കേ മനുഷ്യകുലത്തെ വേട്ടയാടിയിരുന്ന മാരക രോഗങ്ങളിലൊന്നാണ് കൊതുക് പരത്തുന്ന മലേറിയ. ലോകത്ത് ഓരോ രണ്ട് മിനിട്ടിലും ഒരോ കുട്ടികള്‍ മലേറിയ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അനോഫിലസ് ഇനത്തില്‍പ്പെട്ട പെണ്‍കൊതുകുകള്‍ കടിച്ചാല്‍ രക്തത്തിലേക്ക് എത്തിച്ചേരുന്ന പ്ലാസ്മോഡിയം എന്ന ഏകകോശ ജീവിയാണ് മലേറിയയ്ക്ക് കാരണമാകുന്നത്.
ഇത്തരത്തില്‍ ഒരാളുടെ ശരീരത്തിലേക്ക് പ്ലാസ്മോഡിയം പ്രവേശിച്ച് അത് രക്ത ചംക്രമണത്തിലൂടെ കരളിലേക്കെത്തുന്നു. ഇതിന് ഏകദേശം 48 മുതല്‍ 72 മണിക്കൂര്‍ വരെയെടുക്കും. ഇത്തരത്തില്‍ പ്ലാസ്മോഡിയം കരളില്‍ പ്രവേശിച്ച് കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.
മലേറിയയോട് പോരാടാന്‍ ഗവേഷകര്‍ പതിറ്റാണ്ടുകളായി പരിശ്രമിക്കുന്നുണ്ടെങ്കിലും അതിന്‍റെ വ്യാപനം തടയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ മലേറിയ രോഗ വ്യാപനം തടയുന്നതിന് കണ്ടെത്തിയ ഏറ്റവും പുതിയ ജനിതക പരിഷ്‌കരണ സാങ്കേതിക വിദ്യയാണ് ജീന്‍ തെറാപ്പി.
എന്താണ് ജീന്‍ തെറാപ്പി(Genu Drive) : ശരീരത്തില്‍ സാധാരണയായി കാണുന്ന ജീനുകള്‍ അഥവാ കോശങ്ങള്‍ക്കനുസരിച്ചാണ് ഒരു വ്യക്തിയുടെ ആരോഗ്യം അനാരോഗ്യം എന്നിവ നിലകൊള്ളുന്നത്. അത് മാത്രമല്ല ശരീരത്തിന്‍റെ നിറം, ആളുകളുടെ സ്വഭാവം എന്നിവയെല്ലാം കോശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് പറയാം.
ശരീരത്തിലേക്ക് മലേറിയയുടെ അണുക്കളെ പ്രവേശിപ്പിക്കുന്ന കോശങ്ങളുണ്ട്. ഇത്തരം ജീനുകളെ ശരീരത്തില്‍ നിന്ന് ഇല്ലാതാക്കി പകരം മലേറിയയെ പ്രതിരോധിക്കുന്ന കോശങ്ങളെ വികസിപ്പിച്ച് വരും തലമുറകളിലേക്ക് കൂടി ഇതിനെ വ്യാപിക്കുന്ന സാങ്കേതിക വിദ്യയാണ് ജീന്‍ തെറാപ്പി അല്ലെങ്കില്‍ ജീന്‍ ഡ്രൈവ്. ഒരു മാതാവിന്‍റെ ശരീരത്തില്‍ മലേറിയയെ പ്രതിരോധിക്കുന്ന ജീനുകള്‍ വികസിപ്പിച്ച് അത് ഗര്‍ഭസ്ഥ ശിശുവിലേക്ക് കടത്തി വിടുന്നതാണ് രീതി.
also read:മഹാരാഷ്‌ട്രയില്‍ രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്.ഐ.വി: വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ
ഇത്തരത്തില്‍ കയറ്റി വിടുന്ന കോശങ്ങള്‍ക്കൊപ്പം പിതാവില്‍ നിന്നുള്ള സാധാരണ കോശങ്ങളും കടത്തി വിടും. രണ്ട് തരത്തിലുള്ള കോശങ്ങളും വികസിച്ച് പുതിയ കോശങ്ങള്‍ ഗര്‍ഭസ്ഥ ശിശുവില്‍ രൂപാന്തരപ്പെടുന്നു. ഇത് വരും തലമുറകളിലേക്കും കൈമാറ്റപ്പെടുന്നു. ഇത്തരത്തിലുള്ള ജീന്‍ തെറാപ്പി ഉപകാരപ്രദമാണെങ്കിലും ഒപ്പം സങ്കീര്‍ണതകള്‍ നിറഞ്ഞത് കൂടിയാണ്. എന്നിരുന്നാലും ഇത്തരം സംവിധാനത്തിലൂടെ മലേറിയയെ പ്രതിരോധിക്കാനാകുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
എങ്ങനെയാണ് മലേറിയയെ പ്രതിരോധിക്കുക : മലേറിയ പകര്‍ത്തുന്ന അനോഫിലസ് പെണ്‍ കൊതുകള്‍ പെരുകുന്നത് തടയുക. ഇത്തരത്തില്‍ പെണ്‍കൊതുകുകള്‍ പെരുകുന്നത് ഇല്ലാതാക്കുന്നതിനും ശാസ്‌ത്രജ്ഞന്മാര്‍ ജീന്‍ തെറാപ്പി സംവിധാനം വികസിപ്പിക്കാനൊരുങ്ങുകയാണ്. പെണ്‍കൊതുകുകളിലൂടെ മാത്രമേ രോഗം പകരുകയുള്ളൂ. ഇവയില്‍ ജീന്‍ മാറ്റം നടത്തുന്നത് ഭാവിയില്‍ കൂടുതല്‍ ദോഷകരമാകുമോയെന്ന ആശങ്കയിലാണ് ശാസ്‌ത്രജ്ഞര്‍.
മൃഗങ്ങളില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഉടന്‍ അനുമതി ലഭിക്കുമെങ്കിലും ദോഷകരമായി ബാധിച്ചാല്‍ അതിന് പ്രയോഗിക്കേണ്ട മറുമരുന്ന് കണ്ടുപിടിച്ചതിന് ശേഷമാകും ഇത്തരം സാങ്കതിക വിദ്യ പ്രയോഗിക്കുകയുള്ളൂ.