മാനസികാരോഗ്യത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും നാം ചര്‍ച്ച ചെയ്യാറുണ്ട്. പ്രത്യേകിച്ച് പകര്‍ച്ചവ്യാധികള്‍ രൂക്ഷമാകുന്ന സാഹചര്യങ്ങളില്‍. എന്നാല്‍ ദൈനംദിന ജീവിതത്തില്‍ മാനസികാരോഗ്യം കൈകാര്യം ചെയ്യുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ അധികമാരും ശ്രദ്ധ നല്‍കാറില്ല.
ലോകാരോഗ്യ സംഘടനയായ ഡബ്യുഎച്ച്ഒ പ്രകാരം മാനസികാരോഗ്യം എന്നാല്‍, 'ഒരു വ്യക്തിക്ക് സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും, ജീവിതത്തിന്റെ സാധാരണ സമ്മര്‍ദങ്ങളെ നേരിടാനും, ഉത്പാദനക്ഷമമായി പ്രവർത്തിക്കാനും, അവന്റെ/അവളുടെ സമൂഹത്തിന് സംഭാവന നൽകാനും കഴിയുന്ന ക്ഷേമത്തിന്റെ അവസ്ഥയാണ്.'
മോശം മാനസികാരോഗ്യം, ജോലി സ്ഥലത്തെ പിരിമുറുക്കം, വിയോഗം, വേര്‍പിരിയല്‍, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയക്ക് കാരണമായേക്കാവുന്ന ഒന്നാണ് സമ്മര്‍ദം. കുട്ടികളിലും കൗമാരക്കാരിലും ഡിജിറ്റല്‍ മീഡിയയുടെയും ഇലക്ട്രോണിക് ആശയവിനിമയത്തിന്റെയും അമിതമായ ഉപയോഗമാണ് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കാനുള്ള കാരണമെന്നാണ് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന് പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം പറയുന്നത്.
സമ്മര്‍ദം കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഒരാള്‍ക്ക് അനുദിനം സ്വീകരിക്കാവുന്ന നിരവധി മാര്‍ഗങ്ങളുണ്ട്. വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം, നന്നായി ഭക്ഷണം കഴിക്കുക, ധ്യാനം, സ്ഥിരമായി ഒരു സുഹൃത്തിനോട് സംസാരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഏതൊരാളുടെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ചില എളുപ്പ വഴികളാണ്.
Easy tips to manage your mental health: ആഘാതം, മാനസികാരോഗ്യ പ്രശ്നങ്ങളുള്ള കുടുംബ ചരിത്രം, ജീന്‍ പ്രശ്നങ്ങള്‍ തുടങ്ങീ പല ഘടകങ്ങളും മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള 10 എളുപ്പ വഴികളെ കുറിച്ച് പരിശോധിക്കാം.
1. നല്ല ഓര്‍മകള്‍ സൂക്ഷിക്കുക:ഒരു കൃതജ്ഞത പുസ്തകം സൂക്ഷിക്കുന്നത് നിങ്ങളുടെ ജീവിതത്തിന്റെ നല്ല ഓര്‍മകള്‍ വീണ്ടെടുക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക് ദു:ഖം തോന്നുമ്പോള്‍, കൃതജ്ഞത കുറിപ്പിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാനും അവയെ ഓര്‍ക്കാനും കഴിയും. എല്ലാ ദിവസവും നിങ്ങള്‍ സന്തോഷമുള്ള മൂന്ന് കാര്യങ്ങള്‍ എഴുതുക.
2. വ്യായാമം:നിങ്ങള്‍ വ്യായാമം ചെയ്യുന്നതിലൂടെ സന്തോഷത്തിന് കാരണമാകുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ നിങ്ങളുടെ ശരീരത്തില്‍ ഉല്‍പ്പാദിക്കപ്പെടുകയും അത് നിങ്ങളുടെ മനസിന് ഗുണകരമാകുകയും ചെയ്യുന്നു. കൂടാതെ വ്യായാമത്തിലൂടെ കാഴ്ചയില്‍ നിങ്ങള്‍ നന്നാകുമ്പോള്‍, നിങ്ങളുടെ ആത്മാഭിമാനം വര്‍ധിക്കുകയും മനസിന് നല്ല അവസ്ഥയും ഉണ്ടാകുന്നു.
3. ഭക്ഷണക്രമം നിയന്ത്രിക്കുക:കൃത്യമായ വ്യായാമം ചെയ്യുക. നിങ്ങളുടെ ഭക്ഷണക്രമം നിങ്ങൾക്ക് ഇഷ്ടാനുസരണം മാറ്റാൻ കഴിയും. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുക, ധാരളം വെള്ളം കുടിക്കുക തുടങ്ങിയവ നിങ്ങളുടെ നല്ല മാനസികാവസ്ഥയ്ക്ക് ഗുണം ചെയ്യും.