ഹൈദരാബാദ്:രാജ്യമെങ്ങും ആഘോഷലഹരിയിലാണ്. ഈ വർഷം നവംബർ പന്ത്രണ്ടാം തീയതിയാണ് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. ധന്‍തെരാസ് മുതല്‍ അഞ്ച് ദിവസമാണ് ദീപാവലി ആഘോഷങ്ങള്‍. ദീപാവലിയുടെ വരവറിയിച്ച് കൊണ്ടുള്ള ധന്‍തെരാസ് വിശ്വാസികള്‍ ഇന്ന് ആഘോഷിക്കുകയാണ്. ലോകമെമ്പാടും ധന്‍തെരാസ് കൊണ്ടാടുന്നു. (DHANTHERAS)
ധന്‍തെരാസ്: ദീപാവലിക്ക് രണ്ട് ദിവസം മുമ്പാണ് സാധാരണയായി ധന്‍തെരാസ് അഥവാ ധന്‍ത്രയോദശി അല്ലെങ്കില്‍ ധന്വന്തരി ത്രയോദശി എത്തുന്നത്. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തില്‍ ത്രയോദശിയിലാണ് ധന്‍തെരാസ്. സ്വര്‍ണവും വെള്ളിയും വാങ്ങാന്‍ ഏറ്റവും ഉത്തമമായ ദിവസമാണിത്. ഇതിന് പുറമെ വീട്ടുപകരണങ്ങളടക്കമുള്ളവ വാങ്ങാനും ഇന്ന് ഏറെ ഉത്തമമാണ്. ഹിന്ദു ദേവതമാരായ ലക്ഷ്മി, കുബേര, ധന്വന്തരി മുതലായവരെ രാവിലെയും വൈകിട്ടും ആരാധിക്കുന്നത് നമുക്ക് സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
ധന്‍തെരാസ് മുഹൂര്‍ത്തം: നല്ല കാര്യങ്ങള്‍ തുടങ്ങാന്‍ ഏറ്റവും പറ്റിയ സമയമാണിതെന്നാണ് വിശ്വാസം. മുഹൂര്‍ത്തത്തില്‍ തുടക്കമിടുന്ന കാര്യങ്ങള്‍ നിങ്ങളാഗ്രഹിക്കുന്ന ഫലം നല്‍കുമെന്നും പറയപ്പെടുന്നു. ഇക്കുറി സ്വര്‍ണവും വെള്ളിയും ഒക്കെ വാങ്ങാന്‍ ഏറെ സമയം ലഭിക്കും. ഇന്ന് (10.11.23) ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ആരംഭിച്ച മുഹൂര്‍ത്തം നാളെ ഉച്ചയ്ക്ക് രണ്ട് മണി വരെയുണ്ട്. പുലര്‍ച്ചെയാണ് ധന്‍തെരാസ് പൂജകള്‍ നടക്കുന്നത്. ഇക്കുറി അത് വൈകിട്ട് അഞ്ചര മുതല്‍ രാത്രി എട്ട് വരെ സമയത്താകും. മുഹൂര്‍ത്ത പൂജ നാളെ വൈകിട്ട് 5.47നും 7.43നും ഇടയിലാണ്.