കേരളം

kerala

ETV Bharat / sukhibhava

പാലിൽ 'കുറച്ച് വെള്ളവും കൊഴുപ്പും പാൽപ്പൊടിയും' മാത്രമെന്ന് ഉപഭോക്താക്കൾ - ഡൽഹി എൻസിആർ

ഉപഭോക്താക്കളുടെ പ്രധാന ആശങ്ക പാലിന്‍റെ ഗുണനിലവാരവും ശുദ്ധതയേയും കുറിച്ചുള്ളതാണ്. സർവേയിൽ പങ്കെടുത്ത 21 ശതമാനം പേർ പറഞ്ഞത് കുറച്ച് വെള്ളവും കൊഴുപ്പും പാൽപ്പൊടിയും അടങ്ങിയതാണ് അവർ ഉപയോഗിക്കുന്ന പാലെന്നാണ്.

Delhi  Survey reveals  adulteration  കുറച്ച് വെള്ളവും കൊഴുപ്പും പാൽപ്പൊടിയും  ഉപഭോക്‌താക്കൾ  പാൽ  ന്യൂഡൽഹി  ഡൽഹി എൻസിആർ  പാൽ സർവേ
പാലിൽ ' കുറച്ച് വെള്ളവും കൊഴുപ്പും പാൽപ്പൊടിയും' മാത്രെമെന്ന് ഉപഭോക്‌താക്കൾ

By

Published : Oct 8, 2022, 3:22 PM IST

ന്യൂഡൽഹി: തങ്ങൾ വാങ്ങിക്കുന്ന പാലിന് ഗുണമേന്മയില്ലെന്ന് രാജ്യതലസ്ഥാനത്തെ ഉപഭോക്താക്കൾ. കഴിഞ്ഞ രണ്ട് വർഷമായി പാലിന് പൊള്ളുന്ന വിലയാണ്. വില കൂടുന്നതല്ലാതെ യാതൊരു ഗുണനിലവാരവും വർധിച്ചിട്ടില്ലെന്ന വിമർശനവുമായി ജനങ്ങൾ.

ഡൽഹിയിൽ വിതരണം ചെയ്യുന്ന പാലിനെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ അഭിപ്രായം അറിയുന്നതിനായി സമൂഹ മാധ്യമ കൂട്ടായ്‌മയായ ലോക്കൽ സർക്കിളാണ് സർവെ നടത്തിയത്. ഡൽഹി എൻസിആറിലെ വിവിധ മേഖലകളിൽ നിന്ന് 9,356 ഉപഭോക്‌താക്കളാണ് സർവേയിൽ പങ്കെടുത്തത്. ഗാർഹിക ഉപഭോക്താക്കൾ എവിടെ നിന്നാണ് പാൽ മേടിക്കുന്നത്, മുൻഗണനകൾ എന്തൊക്കെ, ഗുണനിലവാരം സംബന്ധിച്ച പ്രശ്‌നങ്ങൾ എന്നിവ മനസിലാക്കുക എന്നതായിരുന്നു സർവേയുടെ ലക്ഷ്യം. എന്നാൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് സർവേയിൽ പുറത്തുവന്നത്.

ഉപഭോക്താക്കളുടെ പ്രധാന ആശങ്ക പാലിന്‍റെ ഗുണനിലവാരവും ശുദ്ധതയെയും സംബന്ധിച്ചാണ്. ചിലർ മായം ചേർക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്ത 9,356 പേരിൽ മൂന്നിൽ രണ്ടുപേരും അവർ ഉപയോഗിക്കുന്ന പാൽ ശുദ്ധമല്ലെന്നാണ് അഭിപ്രായപ്പെട്ടത്.

മൂന്നിലൊന്ന് പേർ മാത്രമാണ് ശുദ്ധമായ പാലാണ് ലഭിക്കുന്നതെന്ന് അഭിപ്രായപ്പെട്ടത്. സർവേയിൽ പങ്കെടുത്തവരിൽ 21 ശതമാനം പേർ പറഞ്ഞത് കുറച്ച് വെള്ളവും കൊഴുപ്പും പാൽപ്പൊടിയും അടങ്ങിയതാണ് അവർ വാങ്ങുന്ന പാലെന്നാണ്. മറ്റൊരു 21 ശതമാനം പേർ അഭിപ്രായപ്പെട്ടത് വെള്ളവും കൊഴുപ്പിനും പാൽപ്പൊടിക്കും പുറമേ പാലിൽ മായംകലരുന്നു എന്നാണ്.

17 ശതമാനം പേർ വെള്ളം ചേർത്ത പാലാണ് ലഭിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. പ്രധാന പാൽ കമ്പനികളുടെ നിർമാണ യൂണിറ്റുകൾ വിവിധ സംസ്ഥാനങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് പാൽ ശേഖരിച്ച് ഉപഭോക്‌താക്കളുടെ കൈയിലെത്താൻ ഏറെ ദുരം സഞ്ചരിക്കേണ്ടതുണ്ട്. ഇത് പാലിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details