കേരളം

kerala

ETV Bharat / sukhibhava

വാക്സിനെടുത്താല്‍ വന്ധ്യത ഉണ്ടാവുമോ? പഠനം തെളിയിക്കുന്നത്

വാക്‌സിൻ എടുക്കുന്നതിലൂടെ കൊവിഡ് അണുബാധയിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യുൽപാദന ശേഷി കുറവ് പരിഹരിക്കാമെന്നും പഠനം

covid vaccine study  vaccines do not cause infertility  വാക്‌സിനേഷനും വന്ധ്യതയും  കൊവിഡ് അണുബാധ  വാക്‌സിനേഷനും ഗർഭധാരണവും
വാക്‌സിനേഷനും വന്ധ്യതയും

By

Published : Jan 22, 2022, 9:49 AM IST

കൊവിഡ് വാക്‌സിനേഷനും ഗർഭധാരണവും തമ്മിൽ ബന്ധമില്ലന്ന് പഠനം. ബോസ്റ്റൺ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിലാണ് വാക്‌സിൻ എടുക്കുന്നത് ഗർഭധാരണത്തെ ബാധിക്കില്ലന്ന് വ്യക്തമാക്കുന്നത്. വാക്‌സിൻ എടുക്കുന്നത് സ്‌ത്രീകളിലും പുരുഷൻമാരിലും വന്ധ്യതയ്ക്ക് കാരണമായേക്കാം എന്ന പ്രചാരണങ്ങള്‍ നേരത്തെ സോഷ്യ മീഡിയകളിലും മറ്റും വ്യാപകമായി പ്രചരിച്ചിരുന്നു. ഇവയെല്ലാം തള്ളിക്കളയുന്നതാണ് പുതിയ പഠനം.

''കൊവിഡ് വാക്‌സിനേഷനും ഗർഭധാരണവും തമ്മിൽ ബന്ധമില്ലന്നാണ് ഞങ്ങളുടെ ഗവേഷണം വ്യക്തമാക്കുന്നത്, എന്നാൽ പ്രസവത്തിന് ശേഷമുള്ള ആറ് മാസം അണുബാധ ഉണ്ടാകാതെ സൂക്ഷിക്കണം'' പഠനത്തിലെ മുഖ്യ പങ്കാളിയായ ഡോ. അമേലിയ പറയുന്നു.

ALSO READ ഗര്‍ഭാവസ്ഥയിലും പ്രസവ ശേഷവും ഉത്‌കണ്‌ഠയും വിഷാദവും: കാരണമെന്ത് ?

കൊവിഡ് അണുബാധ പുരുഷൻമാരുടെ പ്രത്യുൽപാദനത്തെ താൽകാലികായി ബാധിക്കാൻ സാധ്യത ഉള്ളതായാണ് പഠനം പറയുന്നത്. എന്നാൽ വാക്‌സിൻ എടുക്കുന്നതിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാമെന്നും പഠനം വ്യക്തമാക്കുന്നു. രണ്ട് ഡോസ് വാക്‌സിൻ പൂർത്തിയായവർക്ക് മാത്രമേ വലിയ തോതിൽ ഫലം ലഭിക്കുകയുള്ളുവെന്നും ബോസ്റ്റൺ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെൽത്തിന്‍റെ ഗവേഷണം വ്യക്തമാക്കുന്നു.

പ്രത്യുൽപാദന ശേഷി കുറയുമെന്ന കാരണത്താൽ പല യുവാക്കളും വാക്‌സിൻ എടുക്കാൻ ഭയക്കുന്നുവെന്നും. എന്നാൽ ഇത് ശരിയല്ലന്നും ഗവേഷകരുടെ അഭിപ്രായം.

അതേസമയം ഒരു നിശ്ചിത സൈക്കിളിന്റെ 60 ദിവസത്തിനുള്ളിൽ കൊവിഡ് ബാധിച്ച ആളുകള്‍ക്ക് കൊവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് പ്രത്യുൽപാദനത്തെ ശേഷി കുറവാരിക്കുമെന്നും പഠനം പറയുന്നു.

ALSO READ ഒമിക്രോൺ ഗ്രാമീണ ഇന്ത്യയിൽ കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചേക്കാം: ഡോ. മനോജ് ജെയിൻ

ABOUT THE AUTHOR

...view details