കേരളം

kerala

ETV Bharat / sukhibhava

മലേറിയ തടയാനുള്ള പരീക്ഷണം വിജയം; ക്ലിനിക്കൽ പരീക്ഷണങ്ങൾ ഉടൻ: ചരിത്ര നേട്ടവുമായി ഐഎൽഎസ് - സെറിബ്രൽ മലേറിയ

വർധിച്ചുവരുന്ന മലേറിയ തടയാനും മരണനിരക്ക് കുറക്കാനും മരുന്ന് ഫലപ്രദമെന്ന് ഐഎൽഎസ് ശാസ്‌ത്രജ്ഞർ. എലികളിൽ നടത്തിയ പരീക്ഷണം വിജയിച്ചതോടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഉടൻ. കാൻസറിന് പ്രതിവിധി കണ്ടെത്താനുള്ള ഗവേഷണവും ഭുവനേശ്വർ ഐഎൽഎസ് നടത്തുകയാണ്.

Therapeutic interventions  malaria  malaria mortality  Bhubaneswar ILS  Discovered drugs for Malaria  ഐഎൽഎസ്  മലേറിയ  ക്ലിനിക്കൽ പരീക്ഷണങ്ങൾ  ഭുവനേശ്വർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ്  സെറിബ്രൽ മലേറിയ  സിവിയർ മലേറിയ
Therapeutic interventions to prevent malaria

By

Published : Feb 22, 2023, 11:59 AM IST

ഭുവനേശ്വർ: ചരിത്ര നേട്ടവുമായി ഭുവനേശ്വർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് (ഐഎൽഎസ്). സെറിബ്രൽ മലേറിയയും സിവിയർ മലേറിയയും തടയാൻ സാധിക്കുന്ന ചികിത്സ രീതികൾ കണ്ടെത്തിയിരിക്കുകയാണ് ഐഎൽഎസ്. എലികളിൽ നടത്തിയ പരീക്ഷണം സമ്പൂർണ വിജയം ആയതോടെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് തയാറെടുക്കുകയാണ് ശാസ്‌ത്രജ്ഞർ. ഐഎൽഎസ് ശാസ്‌ത്രജ്ഞൻ ഡോ. അരുൺ നാഗരാജും സംഘവുമാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. സംസ്ഥാനത്തെ മലേറിയ ബാധിത പ്രദേശങ്ങൾക്ക് ആശ്വാസമാണ് വാർത്ത.

മലേറിയ ഒരു പ്രധാന ആഗോള ആശങ്കയായി തുടരുന്ന സാഹചര്യത്തിൽ ഈ മരുന്നിന്‍റെ മനുഷ്യ പരീക്ഷണങ്ങൾ വിജയിച്ചാൽ, ഇത് സെറിബ്രൽ മലേറിയയുടെയും ഗുരുതരമായ മലേറിയ രോഗികളുടെയും ചികിത്സയിലെ സുപ്രധാന വഴിത്തിരിവാകുമെന്ന കാര്യത്തിൽ സംശയമില്ല. മലേറിയ സംബന്ധമായ മരണ നിരക്ക് കുറക്കാനും മരുന്ന് സഹായകരമാകും.

മലേറിയയെ പ്രതിരോധിക്കാൻ മരുന്നുമായി ഐഎൽഎസ്

2021ൽ 247 ദശലക്ഷം മലേറിയ അണുബാധകളും 6,19,000 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. 2015 മുതൽ ആഗോള തലത്തിൽ മലേറിയ വർദ്ധിച്ചു. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (ഫുഡ് ആൻഡ് ഡ്രഗ്) അംഗീകൃത ആന്‍റിഫംഗൽ മരുന്നായ ഗ്രിസോഫുൾവിൻ (griseofulvin) എലികളിലെ എൻസെഫലൈറ്റിസ്, കഠിനമായ മലേറിയ എന്നിവയെ തടഞ്ഞിരുന്നു. അതിനാൽ മലേറിയയ്ക്കുള്ള മരുന്നായി ഗ്രിസോഫുൾവിൻ ഉപയോഗിക്കുന്നത് മലേറിയ മരണങ്ങൾ തടയാൻ സഹായിക്കും എന്നതാണ് നിഗമനം.

ഇതിനെക്കുറിച്ചുള്ള പഠന പ്രബന്ധം ഏതാനും മാസങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലേറിയ ബാധിച്ച മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ ഐഎൽഎസ് നിലവിൽ പദ്ധതിയിടുന്നുണ്ട്. മലേറിയയ്‌ക്ക് മാത്രമല്ല, കാൻസറിനും പ്രതിവിധി കണ്ടെത്താനുള്ള ഗവേഷണം ഭുവനേശ്വർ ഐഎൽഎസ് തുടരുകയാണ്. മൃഗങ്ങളിൽ പരീക്ഷണം പൂർത്തിയാക്കി മനുഷ്യരിൽ പരീക്ഷണം നടത്താനുള്ള അനുമതി ഈ മരുന്നിനും ലഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details