ഗർഭകാലയളവില്‍ ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഗർഭകാലത്ത് സ്‌ത്രീകൾ നിർബന്ധമായും കഴിക്കേണ്ട പഴങ്ങളിൽ ഒന്നാണ് കസ്റ്റാർഡ് ആപ്പിള്‍ അഥവാ സീതപ്പഴം (Benefits Of Eating Custard Apple). ഇതിന് ഉയർന്ന പോഷക ഗുണങ്ങളുണ്ട്. ഇത് വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ, കാർബോഹൈഡ്രേറ്റ്സ്, അവശ്യ കൊഴുപ്പുകൾ എന്നിവയുടെ കലവറയാണ്.
ഗര്‍ഭിണികള്‍ കഴിക്കേണ്ട ഏറ്റവും മികച്ചതും അനുയോജ്യവുമായ പഴങ്ങളിൽ ഒന്നായി കസ്റ്റാർഡ് ആപ്പിളിനെ കണക്കാക്കാം (fruits you should eat during pregnancy). ഇത് ഗർഭസ്ഥ ശിശുവിനും നല്ലതാണ്. ഗർഭാവസ്ഥയിൽ പലപ്പോഴും അഭിമുഖീകരിക്കുന്ന ആലസ്യത്തിനും മൂഡ് സ്വിങ്‌സ് എന്നിവയെയെല്ലാം നേരിടാന്‍ കസ്റ്റാർഡ് ആപ്പിള്‍ സഹായിക്കുന്നു. ഇത് ഗർഭം അലസാനുള്ള സാധ്യത കുറയ്ക്കുകയും പ്രസവ വേദന കുറയ്ക്കുകയും ചെയ്യുന്നു. ഭ്രൂണത്തിന്‍റെ തലച്ചോറിന്‍റെയും നാഡീവ്യൂഹങ്ങളുടെയും പ്രതിരോധ സംവിധാനങ്ങളുടെയും വികാസത്തിനും ഇത് സഹായിക്കുന്നു.
അതുപോലെ, ഗർഭകാലത്ത് കസ്റ്റാർഡ് ആപ്പിൾ കഴിക്കുന്നത് കൊണ്ട് എണ്ണമറ്റ ഗുണങ്ങളുണ്ട് (nutritional benefits of Custard Apple). അവയില്‍ ചിലത്
വിറ്റാമിൻ എ, സി എന്നിവയുടെ സമ്പന്നമായ ഉറവിടം: കസ്റ്റാർഡ് ആപ്പിളിൽ വിറ്റാമിൻ എ, സി എന്നിവ ധാരാളമായി കാണപ്പെടുന്നു. ഈ വിറ്റാമിനുകൾ ഗർഭിണിയായ സ്‌ത്രീകള്‍ക്ക് മാത്രമല്ല, വികസിക്കുന്ന ഭ്രൂണത്തിനും ആവശ്യമാണ്. സീതപ്പഴം കഴിക്കുന്നത് ഭ്രൂണത്തിന്‍റെ ഞരമ്പുകള്‍ക്കും കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കും നല്ലതാണ്.