നേര്‍ കാഴ്‌ച പദ്ധതിക്ക് 50 കോടി രൂപ വകയിരുത്തും തിരുവനന്തപുരം: ആരോഗ്യ രംഗത്തിന് ബജറ്റില്‍ കൂടുതല്‍ പ്രതീക്ഷ. സംസ്ഥാനത്തെ ഹെല്‍ത്ത് ഹബ്ബാക്കുമെന്ന് ധനമന്ത്രി. പൊതുജനാരോഗ്യത്തിന് 2828.33 കോടി രൂപയും കാരുണ്യ മിഷന് 574 കോടി രൂപയും വകയിരുത്തി.
കാഴ്‌ച വൈകല്യമുള്ളവര്‍ക്ക് സൗജന്യ പരിശോധന. ഇതിനായുള്ള നേര്‍ കാഴ്‌ച പദ്ധതിക്ക് 50 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. സമൂഹത്തിലെ നിര്‍ധനരായ കാഴ്‌ച പ്രശ്‌നങ്ങളുള്ളവര്‍ക്ക് സൗജന്യ കണ്ണട നല്‍കുന്നതാണ് നേര്‍ക്കാഴ്‌ച പദ്ധതി. ഇതിനായി 50 കോടി രൂപ വകയിരുത്തും.
ആയുര്‍വേദ, സിദ്ധ, യുനാനി മേഖലയ്‌ക്ക് 49 കോടിയും ഹോമിയോപ്പതിയ്‌ക്ക് 25 കോടിയും വകയിരുത്തി. കൊവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനായി അഞ്ചുകോടി രൂപ നീക്കിവയ്‌ക്കുന്നുണ്ടെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.
കൊവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനായി അഞ്ച് കോടി രൂപ നീക്കി വയ്ക്കുന്നുണ്ടെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. തലശ്ശേരി ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 10 കോടിയും ഗോത്ര -തീരദേശ വിദൂര മേഖലകളിലെ ആശുപത്രികളിലെയും ആരോഗ്യ പരിചരണ സ്ഥാപനങ്ങളിലെയും സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 15 കോടി ബജറ്റില്‍ വകയിരുത്തി. 315 അഡ്വാന്‍സ്‌ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളുടെ പ്രവര്‍ത്തന ചെലവുകള്‍ക്ക് വേണ്ടി 75 കോടിയും കാസര്‍കോട് ടാറ്റാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.