കേരളം

kerala

ETV Bharat / state

പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചുകുന്ന് ആറാംമൈൽ സ്വദേശി അഷ്‌റഫിന്‍റെ മകൻ നൂറുദ്ധിൻ(18) ആണ് മരിച്ചത്.

വയനാട്:  യുവാവ് മുങ്ങി മരിച്ചു  മാനന്തവാടി
കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

By

Published : Mar 18, 2020, 6:57 PM IST

വയനാട്:മാനന്തവാടിക്കടുത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു. കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ചുകുന്ന് ആറാംമൈൽ സ്വദേശി അഷ്‌റഫിന്‍റെ മകൻ നൂറുദ്ധിൻ(18) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ കൊയിലേരി പാലത്തിനു സമീപം ചെക്ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്ന് വിദ്യാർഥിയെ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ABOUT THE AUTHOR

...view details