മാനന്തവാടി: വയനാട് മാനന്തവാടിയിൽ സംരക്ഷണ ഭിത്തിയുടെ നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. കല്ലിയോട് സ്വദേശി മണിയാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ സംരക്ഷണ ഭിത്തി നിർമാണത്തിനിടെയാണ് അപകടം.
മാനന്തവാടിയിൽ സംരക്ഷണ ഭിത്തിയുടെ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു - മാനന്തവാടിയിൽ മണ്ണിടിഞ്ഞു വീണ് കല്ലിയോട് സ്വദേശി മരിച്ചു
കല്ലിയോട് സ്വദേശി മണിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കണിയാരം സ്വദേശി പ്രമോദിനെ രക്ഷപ്പെടുത്തി. ഇയാള്‍ ചികിത്സയിലാണ്
മാനന്തവാടിയിൽ സംരക്ഷണ ഭിത്തിയുടെ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു
മണിയും കൂടെയുണ്ടായിരുന്ന കണിയാരം സ്വദേശി പ്രമോദും മണ്ണിനടിയിൽ അകപ്പെടുകയായിരുന്നു. പ്രമോദിനെ രക്ഷപ്പെടുത്തി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ചേർന്നാണ് സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. അനുമതിയില്ലാതെയാണ് സ്വകാര്യ വ്യക്തി നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും പരാതിയുണ്ട്.