വയനാട് : പനമരത്തിനടുത്ത് നീർവാരം പരിയാരത്ത് കാട്ടാനയെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 30 വയസ്സ് പ്രായമുള്ള കൊമ്പനെയാണ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മാനന്തവാടി ഫോറസ്റ്റ് റേഞ്ചിലെ വെള്ളമുണ്ട സെക്ഷനിലാണ് ആനയുടെ ജഡം കണ്ടത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് സംഭവം.
കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ - വെള്ളമുണ്ട സെക്ഷന്‍
മാനന്തവാടി ഫോറസ്റ്റ് റേഞ്ചിലെ വെള്ളമുണ്ട സെക്ഷനിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.
കാട്ടാന ചെരിഞ്ഞു
കൊമ്പൻ മറിച്ചിട്ട മരം തോട്ടത്തിന് സമീപമുള്ള വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷവും ഈ പ്രദേശത്ത് ഇതേ രീതിയിൽ കാട്ടാന ചെരിഞ്ഞിരുന്നു. വയനാട്ടിൽ കാട്ടാനകള്‍ കൂടുതലായി ഇറങ്ങുന്ന പ്രദേശങ്ങളിലൊന്നാണ് നീര്‍വാരം മേഖല.
Last Updated : Jul 22, 2019, 4:52 PM IST