വയനാട് : തലപ്പുഴ ചിറക്കരയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. ചിറക്കര ചേരിയിൽ വീട്ടിൽ ജംഷീറയ്‌ക്കാണ് (35) പരിക്കേറ്റത്. ഇന്ന് രാവിലെ 9.30ഓടെ വീടിന് സമീപത്തുവച്ചാണ് ജംഷീറയെ കാട്ടുപന്നി ആക്രമിച്ചത്.
വയനാട്ടിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക് - വയനാട് ഏറ്റവും പുതിയ വാര്‍ത്ത
എസ്റ്റേറ്റ് തൊഴിലാളിയും തലപ്പുഴ സ്വദേശിയുമായ യുവതി രാവിലെ ജോലിയ്‌ക്ക് പോകുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം
വയനാട്ടിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു
എസ്റ്റേറ്റ് തൊഴിലാളിയായ ജംഷീറ ഫാക്‌ടറിയിലേക്ക് പോകുന്നതിനിടയിലാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ യുവതിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ ഉൾപ്പടെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.