വയനാട് ജില്ലയിൽ വന്യജീവി ആക്രമണവും കൃഷിനാശവും വ്യാപകമാകുന്നു. ആന, പന്നി, മാൻ, മയിൽ എന്നീ മൃഗങ്ങളാണ് വയനാട്ടില്‍ പ്രധാനമായും കൃഷി നശിപ്പിക്കുന്നത്. ആന കൃഷി നശിപ്പിക്കുന്നതാണ് കർഷകർക്ക് ഏറെ ദുരിതം വിതക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്താൽ കൊല്ലപ്പെടുന്നവരുടെ എണ്ണവും വയനാട് ജില്ലയിൽ കൂടി വരികയാണ്. 2008-09ൽ 13പേരാണ് വന്യമൃഗങ്ങളുടെ ആക്രമണം കാരണം ജില്ലയിൽ കൊല്ലപ്പെട്ടത്. 32 പേർക്ക് പരിക്കേറ്റു. 2017-18ൽ 168 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചത്. 953 പേർക്ക് പരിക്കേറ്റിരുന്നു.