കേരളം

kerala

ETV Bharat / state

ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു

സാരമായി പരുക്കേറ്റ ഭാര്യയെയും മകനെയും ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

യുവാവ് ആത്മഹത്യ ചെയ്തു

By

Published : Jun 25, 2019, 7:00 PM IST

വയനാട്: ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ബത്തേരി മാതമംഗലം ഉള്ളിലം പണിയ കോളനിയിലെ മോഹനൻ (35) ആണ് ആത്മഹത്യ ചെയ്തത്. വീടിന് സമീപത്തേ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടത്തെയത്. ഇന്ന് രാവിലെ 8 മണിയോടെയാണ് മോഹനൻ ഭാര്യ ശോഭയേയും (30) മകൻ നാലു വയസുകാരൻ ആദിദേവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ ഇരുവരെയും ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് 10 മണിയോടെയാണ് മോഹനനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നമാണന്നാണ് പ്രാഥമിക നിഗമനം.

ABOUT THE AUTHOR

...view details