കേരളം

kerala

ETV Bharat / state

വയനാട്ടിൽ എസ്‌പിയും ഡിവൈഎസ്‌പിയും പത്രപ്രവർത്തകരും ക്വാറന്‍റൈനിൽ - പത്രപ്രവർത്തകരും ക്വാറന്‍റൈനിൽ'

മാനന്തവാടി പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും സമ്പർക്ക വിലക്കിൽ നിരീക്ഷണത്തിലാണ്. പൊതുജനങ്ങൾക്ക് സ്റ്റേഷനിലേക്ക് പ്രവേശനം നിരോധിച്ചു.

wayanad sp wayanad sp, dysp വയനാട്ടിൽ എസ്‌പി ഡിവൈഎസ്‌പി പത്രപ്രവർത്തകരും ക്വാറന്‍റൈനിൽ' quarantine
വയനാട്

By

Published : May 14, 2020, 10:04 AM IST

Updated : May 14, 2020, 12:18 PM IST

വയനാട്: വയനാട്ടിൽ ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും പത്രപ്രവർത്തകരും ക്വാറന്‍റൈനിൽ. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. സംസ്ഥാനത്ത് ആദ്യമായാണ് പൊലീസുകാരിൽ രോഗം സ്ഥിരീകരിക്കുന്നത്. ഇതിൽ ഒരാൾ ഡിവൈഎസ്‌പിയുടെ സുരക്ഷാ ജീവനക്കാരനാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും സമ്പർക്ക വിലക്കിൽ നിരീക്ഷണത്തിലാണ്. പൊതുജനങ്ങൾക്ക് സ്റ്റേഷനിലേക്ക് പ്രവേശനം നിരോധിച്ചു. പരാതിക്കാർക്ക് ഇ-മെയിൽ വഴി അടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകാം. മാനന്തവാടി സബ് ഡിവിഷന്‍റെ ചുമതല അഡീഷണൽ എസ്‌പിയും സ്റ്റേഷൻ ചുമതല വെള്ളമുണ്ട സിഐയും വഹിക്കും. വയർലെസ് സംവിധാനങ്ങളുടെ സേവനവും മറ്റും ഡിവൈഎസ്‌പി ഓഫീസ് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. റിസർവിലുള്ള പൊലീസുകാരെ മാനന്തവാടിയിലെ നിയമ സംരക്ഷണത്തിനായി വിനിയോഗിക്കും.

Last Updated : May 14, 2020, 12:18 PM IST

ABOUT THE AUTHOR

...view details