കേരളം

kerala

ETV Bharat / state

വയനാട്ടില്‍ ഇന്ന് 79 പേര്‍ക്ക് കൊവിഡ് - കൊവിഡ് 19

നിലവില്‍ 2354 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്

wayanad reports 79 new cases of covid  wayanad  വയനാട്ടില്‍ ഇന്ന് 79 പേര്‍ക്ക് കൊവിഡ്  വയനാട്  കൊവിഡ് 19  corona virus
വയനാട്ടില്‍ ഇന്ന് 79 പേര്‍ക്ക് കൊവിഡ്

By

Published : Jan 4, 2021, 10:02 PM IST

വയനാട്: ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 84 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17528 ആയി. 15069 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 105 പേരാണ് കൊവിഡ് മൂലം മരിച്ചത്. നിലവില്‍ 2354 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1878 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരില്‍ ബത്തേരി 17, മാനന്തവാടി 13, മൂപ്പൈനാട് 6, കല്‍പ്പറ്റ, മീനങ്ങാടി, വെള്ളമുണ്ട എന്നിവിടങ്ങളില്‍ നിന്ന് 4 പേര്‍ വീതം, കോട്ടത്തറ, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ എന്നിവിടങ്ങളില്‍ നിന്ന് 3 പേര്‍ വീതം, മേപ്പാടി, നെന്മേനി, പനമരം, തരിയോട്, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് 2 പേര്‍ വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, പൂതാടി, പൊഴുതന, വൈത്തിരി സ്വദേശികളായ ഓരോരുത്തരും ഉള്‍പ്പെടുന്നു. ദുബായില്‍ നിന്നും വന്ന എടവക സ്വദേശിക്കും ബാംഗ്ലൂര്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന കല്‍പ്പറ്റ സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details