കേരളം

kerala

ETV Bharat / state

വയനാട്ടില്‍ 144 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു

137 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്

വയനാട്ടില്‍ 144 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു  കൊവിഡ്‌ വ്യാപനം  വയനാട്‌ കൊവിഡ്‌ വ്യാപനം  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്‌  wayanad reports 144 new covid cases  new covid cases wayanad  covid updates wayanad
വയനാട്ടില്‍ 144 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു

By

Published : Oct 18, 2020, 8:21 PM IST

വയനാട്‌:ജില്ലയില്‍ 144 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും ആറ് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. അതേസമയം 122 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 4639 ആയി. ജില്ലയില്‍ ഇതുവരെ 5775 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. 35 പേര്‍ ഇതുവരെ ജില്ലയില്‍ കൊവിഡ്‌ ബാധിച്ച് മരിച്ചു. നിലവില്‍ 1101 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 340 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details