വയനാട്:മുട്ടിൽ-വാരിയാട് ദേശീയപാതയിൽ കാർ മരത്തിൽ ഇടിച്ച്കോളജ് വിദ്യാർഥികളായ മൂന്നുപേർ മരിച്ചു. പാലക്കാട് നെഹ്റു കോളജ് വിദ്യാർഥികളായ വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ യദു, മിഥുൻ എന്നിവരാണ് മരിച്ചത്.
വയനാട് കാർ മരത്തിലിടിച്ച് കോളജ് വിദ്യാർഥികൾ മരിച്ചു - nehru college students car accident
അഞ്ച് വിദ്യാർഥികൾ യാത്ര ചെയ്യുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു; അപകടത്തിൽ മൂന്ന് മരണം
വയനാട് കാർ മരത്തിലിടിച്ച് കോളജ് വിദ്യാർഥികൾ മരിച്ചു
ഇന്ന് രാവിലെ (ജൂലൈ 09) ആറരയോടെയാണ് അപകടമുണ്ടായത്. അഞ്ച് പേർ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.