കേരളം

kerala

ETV Bharat / state

വയനാട്ടിൽ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന സ്‌ത്രീ മരിച്ചു - വയനാട്

നൂൽപ്പുഴ സ്വദേശിയായ ഓമനയാണ് (47)മരിച്ചത്

wayanad Leptospirosis death  nool puzha  wayanad  വയനാട്  നൂൽപ്പുഴ
വയനാട്ടിൽ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന സ്‌ത്രീ മരിച്ചു

By

Published : Jun 24, 2020, 10:40 PM IST

വയനാട്: ജില്ലയിൽ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന സ്‌ത്രീ മരിച്ചു. നൂൽപ്പുഴ സ്വദേശി ഓമനയാണ് (47)മരിച്ചത്. മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ്‌ മരിച്ചത്. മൂന്നു ദിവസം മുൻപ് പനിയും ശരീര വേദനയുമായി നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. വിദഗ്‌ദ ചികിൽസക്കായി പിന്നീട് ഇവരെ മേപ്പാടിയിലേക്ക് മാറ്റുകയായിരുന്നു. എലിപ്പനി ലക്ഷണങ്ങളോടെ കഴിഞ്ഞമാസം രണ്ടുപേർ മരിച്ചിരുന്നു. ഈ വർഷം ഇതുവരെ 30 പേർക്കാണ് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details