വയനാട്: ജില്ലയിൽ ഇന്ന് പൊതു പരീക്ഷ എഴുതിയത് 13,277പേർ. എസ്.എസ്.എൽ.സി വിഭാഗത്തിൽ 11762വിദ്യാർഥികളും, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 1515 വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്. 91കേന്ദ്രങ്ങളിലായിട്ടായിരുന്നു പരീക്ഷ. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തിയ പരീക്ഷാ കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരുടെയും പൊലീസിന്‍റെയും സേവനം ഉണ്ടായിരുന്നു.
വയനാട് പൊതു പരീക്ഷ എഴുതിയത് 13,277 വിദ്യാർഥികൾ - wayanad exam
ജില്ലയിൽ ഇന്ന് പൊതു പരീക്ഷ എഴുതിയത് 13,277പേർ. എസ്.എസ്.എൽ.സി വിഭാഗത്തിൽ 11762വിദ്യാർഥികളും, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 1515 വിദ്യാർഥികളുമാണ് പരീക്ഷ എഴുതിയത്
കണ്ടൈയിൻമെന്‍റ് സോണിൽ നിന്ന് 130 കുട്ടികളാണ് പരീക്ഷ എഴുതിയത്. തമിഴ്‌നാട്, കർണാടകം എന്നിവിടങ്ങളിൽ നിന്നുള്ള 35 കുട്ടികളും പരീക്ഷയെഴുതി. ഇവർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ എത്താൻ പ്രത്യേക വാഹന സൗകര്യം ഒരുക്കിയിരുന്നു. ക്വാറന്‍റൈൻ നിർദേശിക്കപ്പെട്ട കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേകം ക്ലാസ് റൂമുകൾ സജ്ജീകരിച്ചിരുന്നു. പനിപരിശോധനക്ക് വിധേയമാക്കിയാണ് കുട്ടികളെ സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിച്ചത്. 20,051 കുട്ടികളാണ് നാളെ നടക്കുന്ന ഹയർ സെക്കൻഡറി വിഭാഗം പരീക്ഷ എഴുതുന്നത്. ഇതിനുള്ള ഒരുക്കങ്ങളും ജില്ലയിൽ പൂർത്തിയായി.