കേരളം

kerala

ETV Bharat / state

വയനാട് ജില്ലാ സ്‌കൂൾ കലോത്സവത്തിന് പടിഞ്ഞാറത്തറയിൽ തുടക്കം - padinjarathara

228 സ്‌കൂളുകളിൽ നിന്നും മൂവായിരത്തോളം കലാപ്രതിഭകളാണ് പടിഞ്ഞാറത്തറയിൽ പ്രകടനം കാഴ്‌ചവെക്കാൻ എത്തിയിരിക്കുന്നത്.

വയനാട് ജില്ലാ സ്‌കൂൾ കലോത്സവത്തിന് പടിഞ്ഞാറത്തറയിൽ തുടക്കം

By

Published : Nov 13, 2019, 10:05 PM IST

വയനാട്:വയനാട് ജില്ലാ സ്‌കൂൾ കലോത്സവത്തിന് പടിഞ്ഞാറത്തറയിൽ തുടക്കമായി. മൂവായിരത്തോളം വിദ്യാർഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. 297 ഇനങ്ങളിലായി 228 സ്‌കൂളുകളിൽ നിന്നുള്ള കലാപ്രതിഭകളാണ് പടിഞ്ഞാറത്തറയിൽ കഴിവ് തെളിയിക്കാൻ എത്തിയിട്ടുള്ളത്. 10 വേദികളിലായാണ് മത്സരം നടക്കുന്നത്. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്‍റെ പശ്ചാത്തലത്തിൽ ഗാന്ധിജിയുമായി ബന്ധപെട്ട പേരുകളാണ് വേദികൾക്ക് നൽകിയിട്ടുള്ളത്. ഹരിത നിയമാവലി പാലിച്ചു കൊണ്ടാണ് ഇത്തവണത്തെ മേള നടക്കുന്നത്.

വയനാട് ജില്ലാ സ്‌കൂൾ കലോത്സവത്തിന് പടിഞ്ഞാറത്തറയിൽ തുടക്കം

ABOUT THE AUTHOR

...view details