കേരളം

kerala

ETV Bharat / state

വയനാട് 65 പേര്‍ക്ക് കൊവിഡ്

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14938 ആയി

wayanad covid updates  വയനാട് 65 പേര്‍ക്ക് കൊവിഡ്  വയനാട് കൊവിഡ് വാർത്തകൾ  wyanad covid news
വയനാട് 65 പേര്‍ക്ക് കൊവിഡ്

By

Published : Dec 21, 2020, 7:12 PM IST

വയനാട്: ജില്ലയില്‍ ഇന്ന് 65 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 120 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14938 ആയി. 12614 പേര്‍ ഇതുവരെ രോഗമുക്തരായി. 87 പേർ ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ 2237 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1475 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

മുള്ളന്‍കൊല്ലി 15 പേര്‍, പടിഞ്ഞാറത്തറ 9 പേര്‍, മാനന്തവാടി, ബത്തേരി 6 പേര്‍ വീതം, വൈത്തിരി 5 പേര്‍, മീനങ്ങാടി 4 പേര്‍, കണിയാമ്പറ്റ 3 പേര്‍, അമ്പലവയല്‍, കല്‍പ്പറ്റ, മൂപ്പൈനാട്, നെന്മേനി, പൂതാടി, വെള്ളമുണ്ട 2 പേര്‍ വീതം, കോട്ടത്തറ, മേപ്പാടി, മുട്ടില്‍, നൂല്‍പ്പുഴ, പനമരം സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ABOUT THE AUTHOR

...view details