കേരളം

kerala

By

Published : May 6, 2020, 6:11 PM IST

ETV Bharat / state

രോഗികളുടെ എണ്ണം കൂടുന്നു; ആശങ്കയോടെ വയനാട്

കഴിഞ്ഞ ദിവസം ജില്ലയില്‍ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗസാധ്യതയുള്ളവരുടെ എണ്ണം ഉയരുകയാണ്. രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക പട്ടികയിൽ 30 പേര്‍.

wayanad covid cases  വയനാട് കൊവിഡ്  മാനന്തവാടി കൊവിഡ്
രോഗികൾ എണ്ണം കൂടുന്നു; ആശങ്കയോടെ വയനാട്

വയനാട്: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക ഉയർത്തുന്നു. വരും ദിവസങ്ങളിലും പോസിറ്റീവ് കേസുകളുണ്ടാകുമെന്നാണ് സൂചന. പുതുതായി റിപ്പോർട്ട് ചെയ്‌ത നാല് പോസിറ്റീവ് കേസുകളും മാനന്തവാടി മേഖലയിലാണുള്ളത്. ജില്ലയിൽ കഴിഞ്ഞ ദിവസം മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗസാധ്യതയുള്ളവരുടെ എണ്ണം ഉയരുകയാണ്. രോഗം സ്ഥിരീകരിച്ച ഡ്രൈവറുടെ പ്രാഥമിക പട്ടികയിൽ 30 പേരുണ്ട്.

രോഗികളുടെ എണ്ണം കൂടുന്നു; ആശങ്കയോടെ വയനാട്

രോഗം സ്ഥിരീകരിച്ച മറ്റൊരാൾ ഇരുപത് വയസുകാരനാണ്. മാനന്തവാടി, ഒണ്ടയങ്ങാടി, എടപടി, ചെറ്റപ്പാലം എന്നീ സ്ഥലങ്ങളിലെ പലചരക്കുകട, പെട്രോൾ പമ്പ്, ബാങ്കുകൾ, ബന്ധുവീട് എന്നിവിടങ്ങളിൽ ഇദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ട്. വീടിന് സമീപത്തെ മൈതാനത്തിൽ സ്ഥിരമായി ക്രിക്കറ്റ് കളിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം കൂടാനാണ് സാധ്യത. പുതുതായി കൊവിഡ് സ്ഥിരീകരിച്ച നാല് പേർക്കും രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലായെന്നതും ആശങ്ക ഉയർത്തുന്നു. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. ഇവര്‍ മാനന്തവാടി മേഖലയിലുള്ളവരായതിനാൽ ഇവിടെ കൂടുതൽ പേരുടെ സാമ്പിളുകൾ ശേഖരിച്ചു പരിശോധന നടത്തണമെന്നാവശ്യവും ഉയരുന്നുണ്ട്.

ABOUT THE AUTHOR

...view details