കൊവിഡ്-19; നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരെ ഡിസ്‌ചാർജ് ചെയ്തു - കൊവിഡ്-19
ആർക്കും രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ആണ് നിരീക്ഷണം അവസാനിപ്പിച്ചത്.
വയനാട്: ജില്ലയിൽ കൊവിഡ്-19 രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ നിരീക്ഷണ കാലം കഴിഞ്ഞവരെ ഒഴിവാക്കി. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശ പ്രകാരമാണ് വീടുകളിൽ കഴിഞ്ഞവരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത്. ആരും രോഗലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ ആണ് നിരീക്ഷണം അവസാനിപ്പിച്ചത്. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. കൊവിഡ്-19 ബാധിതരുമായി നേരിട്ട് സമ്പർക്കമുണ്ടായവരും കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നെത്തുന്നവരും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്ന് ഡിഎംഒ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ചികിത്സയിലായിരുന്ന മൂന്നുപേരിൽ രണ്ട് പേരെ ഡിസ്ചാർജ് ചെയ്തു.