കേരളം

kerala

ETV Bharat / state

ചീരാലിലെ കടുവ ആക്രമണം : ആക്ഷൻ കമ്മിറ്റി അംഗങ്ങൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും - കടുവ ആക്രമണം

ഇന്ന്(26-10-2022) രാവിലെ പതിനൊന്ന് മണിക്കാണ് ഐസി ബാലകൃഷ്‌ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി അംഗങ്ങൾ മുഖ്യമന്ത്രിയെ കാണുന്നത്

wayanad  cheeral  cheeral tiger attack  Action committee will meet chief minister  വയനാട്  ചീരാലിലെ കടുവ ആക്രമണം  ആക്ഷൻ കമ്മിറ്റി അംഗങ്ങൾ മുഖ്യമന്ത്രിയെ കാണും  ഐസി ബാലകൃഷ്‌ണനൻ  ഐസി ബാലകൃഷ്‌ണനൻ എംഎൽഎ  കടുവ ആക്രമണം  ചീരാൽ
ചീരാലിലെ കടുവ ആക്രമണം; ആക്ഷൻ കമ്മിറ്റി അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും

By

Published : Oct 26, 2022, 11:09 AM IST

വയനാട് :വയനാട് ചീരാലിലെ കടുവ ആക്രമണത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. ഐസി ബാലകൃഷ്‌ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ഇന്ന്(26-10-2022) രാവിലെ പതിനൊന്ന് മണിയോടെ തിരുവനന്തപുരത്തുവച്ചാണ് കൂടിക്കാഴ്‌ച. കൂടുകളും ക്യാമറകളും സ്ഥാപിച്ചിട്ടും മയക്കുവെടി സംഘടമടക്കമുള്ളവർ പട്രോളിങ് നടത്തിയിട്ടും കടുവയുടെ ആക്രമണം തുടർക്കഥയായതോടെയാണ് വനംവകുപ്പിനെതിരെ ജനരോഷം ശക്തമായത്.

ചീരാലിൽ ഇതുവരെ 14 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. ഒമ്പത് പശുക്കളെ കൊന്നു. ലൈവ് ക്യാമറകൾ സ്ഥാപിച്ചും കുങ്കിയാനകളെ എത്തിച്ചും വനംവകുപ്പ് കടുവയെ പിടികൂടുന്നതിനായി തിരച്ചിൽ ഊർജിതമാക്കിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.

ഒരുമാസത്തിനിടെ പലതവണ റോഡ് ഉപരോധിച്ചും ഹർത്താൽ നടത്തിയും ഫോറസ്‌റ്റ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. രാപ്പകൽ സമരവും ഫലം കാണാതായതോടെ സമരത്തിന്‍റെ അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് നാട്ടുകാർ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

ABOUT THE AUTHOR

...view details