കല്‍പ്പറ്റ :വയനാട്ടിൽ വാഹനാപകടത്തിൽ 3 പേർ കൊല്ലപ്പെട്ടു. മീനങ്ങാടി- ബത്തേരി റൂട്ടിൽ കാക്കവയലിന് സമീപം കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കാർ യാത്രികരായ പാട്ടവയൽ സ്വദേശി പ്രവീഷ് (39), അമ്മ പ്രേമലത ( 62 ), ഭാര്യ ശ്രീജിഷ (34) എന്നിവരാണ് മരിച്ചത്.
വയനാട്ടില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു - ടാങ്കര്‍ ലോറിയും കാറും തമ്മില്‍ അപകടം വയനാട് മീനങ്ങാടി ബത്തേരി റൂട്ടില്‍
കാര്‍ യാത്രികരാണ് മീനങ്ങാടി- ബത്തേരി റൂട്ടിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്
വയനാട്ടില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണപ്പെട്ടു
പ്രവീഷിന്‍റെ മകൻ ആരവിനെ (3) സാരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സുൽത്താൻബത്തേരി ഭാഗത്തുനിന്ന് മാനന്തവാടി ഭാഗത്തേക്ക് പാലുമായി വന്ന ടാങ്കറും, കോഴിക്കോട് ബാലുശേരിയിൽ നിന്നും പാട്ടവയലിലേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ശ്രീജിഷയുടെ മൃതദേഹം കൽപ്പറ്റ ഗവ. ആശുപത്രിയിലും, പ്രവീഷിന്‍റേയും, പ്രേമലതയുടേയും മൃതദേഹങ്ങൾ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.