വയനാട് : അതിജീവനത്തിൻ്റെ ഹരിതകേരളം എൻ്റെ പച്ചക്കറിതോട്ടം എന്ന സന്ദേശമുയർത്തി വയനാട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. ലോക്‌ഡൗൺ നാളുകളിൽ പച്ചക്കറി കൃഷിയിലൂടെ സ്വയം പര്യാപ്തത നേടുകയാണ് ഈ ചെറുപ്പക്കാർ. ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ള രണ്ടായിരം പേരുടെ വീടുകളിലാണ് ആദ്യഘട്ടത്തിൽ പച്ചക്കറിക്കൃഷി ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തിൽ അംഗങ്ങളായ മുഴുവൻ യുവജനങ്ങളുടെ വീടുകളിലും പദ്ധതി നടപ്പാക്കും.
ഹരിതകേരളം എൻ്റെ പച്ചക്കറിതോട്ടമെന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ - veg farming
ഒഴിഞ്ഞ് കിടക്കുന്ന കൃഷിയിടങ്ങൾ, വീടിനോട് ചേർന്ന അടുക്കള തോട്ടം കൂടാതെ ഗ്രോബാഗുകൾ എന്നിവയിലാണ് കൃഷി നടത്തുക

ഹരിതകേരളം എൻ്റെ പച്ചക്കറിതോട്ടം എന്ന സന്ദേശമുയർത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ
ഹരിതകേരളം എൻ്റെ പച്ചക്കറിതോട്ടം എന്ന സന്ദേശമുയർത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ
ഒഴിഞ്ഞ് കിടക്കുന്ന കൃഷിയിടങ്ങൾ, വീടിനോട് ചേർന്ന അടുക്കള തോട്ടം കൂടാതെ ഗ്രോബാഗുകൾ എന്നിവയിലാണ് കൃഷി നടത്തുക. സാനിറ്റൈസർ, മാസ്‌ക്ക് എന്നിവയുടെ നിർമാണം, വിതരണം എന്നിവയിൽ സജീവമായതിന് പിന്നാലെയാണ് പച്ചക്കറി കൃഷിയിലേക്കുള്ള ചുവടുവെപ്പ്.