വയനാട്: മുട്ടില്‍ വാരിയാടിന് സമീപം കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കാറും സ്‌കൂട്ടറും അപകടത്തില്‍പെട്ട് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുട്ടിലിലെ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍ വളപ്പില്‍ വി.വി ഷെരീഫ് (50), എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്.
കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് ഓട്ടോ, കെഎസ്‌ആര്‍ടിസി ഇടിച്ച് 2 മരണം - ഇന്നത്തെ പ്രധാന വാര്‍ത്ത
മുട്ടില്‍ വാരിയാടിന് സമീപം പോക്കറ്റ് റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുകയായിരുന്ന കാറില്‍ ഒട്ടോറിക്ഷ ഇടിച്ച ശേഷം എതിരെ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്
ഇതേ കോളനിയിലെ ശാരദയ്‌ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍പെട്ട മൂവരേയും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിദഗ്‌ധ ചികിത്സാര്‍ത്ഥം ശാരദയെ ഉടന്‍ മേപ്പാടി വിംസിലേക്ക് കൊണ്ടു പോകും.
പോക്കറ്റ് റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് കയറുകയായിരുന്ന കാറില്‍ ഓട്ടോറിക്ഷ ഇടിച്ച ശേഷം എതിരെ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന്, ബസ് ഒരു സ്‌കൂട്ടറില്‍ ഇടിക്കുകയും സ്‌കൂട്ടര്‍ യാത്രികനായ ശ്രീജിത്തിന് നിസാര പരിക്കേല്‍ക്കുകയും ചെയ്‌തു.