വയനാട്: ജില്ലയില്‍ കൊവിഡ് 19 ബാധിച്ച മൂന്ന് പേരിൽ രണ്ട് പേർ രോഗവിമുക്തരായി. നിറഞ്ഞ കയ്യടികളോടെയാണ് പ്രത്യേക കൊവിഡ് ആശുപത്രിയാക്കി മാറ്റിയ ജില്ലാശുപത്രിയിൽ നിന്നും ഇവരെ വീട്ടിലേക്ക് യാത്രയാക്കിയത്.
കൊറോണക്കാലത്ത് ജീവിതം തിരികെ പിടിച്ചവർ; പ്രതീക്ഷയുടെ കണിക്കൊന്നകളുമായി വീടുകളിലേക്ക് - തൊണ്ടർനാട് ആലിക്കുട്ടി
കൊവിഡ് രോഗമുക്തരായി വയനാട്ടിലെ രണ്ട് പേര്‍ വീടുകളിലേക്ക് മടങ്ങി.
പ്രതീക്ഷയുടെ കണിക്കൊന്നകളുമായി അവര്‍ വീടുകളിലേക്ക് മടങ്ങി
കണിയാമ്പറ്റ കമ്പളക്കാട് സ്വദേശിയായ 56 വയസുകാരൻ അബ്‌ദുൾ റസാഖ്, തൊണ്ടർനാട് സ്വദേശി 50 വയസുകാരൻ ആലിക്കുട്ടി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇവരെ യാത്രയാക്കാൻ കണിക്കൊന്നകളുമായി മാനന്തവാടി നഗരസഭാധ്യക്ഷൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ കലക്‌ടർ, ഡിഎംഒ എന്നിവരുമെത്തി. വിദേശത്ത് നിന്നുമെത്തിയ ഇരുവരും പത്ത് ദിവസമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്.