വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട. മതിയായ രേഖകളില്ലാതെ കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് കടത്തികൊണ്ടുവരികയായിരുന്ന 92, 50,000 രൂപയാണ് പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും സുൽത്താൻ ബത്തേരി പൊലീസും സംയുക്തമായി ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടി കൂടിയത്.
ഒരു കോടിക്കടുത്ത് കുഴൽപ്പണവുമായി രണ്ട് പേർ പിടിയിൽ - arrested with nearly Rs 1 crore in cash
സംഭവത്തിൽ കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടിൽ നവാസ് (54), കുറ്റ്യാടി നടുക്കണ്ടി വീട്ടിൽ എൻ.കെ ഹാറൂൺ (47)എന്നിവരാണ് പിടിലായത്.
സംഭവത്തിൽ കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടിൽ നവാസ് (54), കുറ്റ്യാടി നടുക്കണ്ടി വീട്ടിൽ എൻ.കെ ഹാറൂൺ (47)എന്നിവരാണ് പിടിലായത്. കഴിഞ്ഞ ദിവസം രാത്രി കേരള അതിർത്തി തകരപ്പാടിക്ക് സമീപത്തുനിന്നുമാണ് പണം പിടി കൂടിയത്. ബത്തേരി ഭാഗത്തേക്ക് വന്ന കെ.എൽ. 18 വൈ 2292 നമ്പർ റ്റാറ്റ എയ്സ് ഗോൾഡ് ഫോർവീൽ ഗുഡ്സ് ഓട്ടോയിൽ നിന്നുമാണ് മൂന്ന് പ്ലാസ്റ്റിക് കവറുകളിലായി 2000ത്തിന്‍റെയും 500ന്‍റെയും 9250000(തൊണ്ണൂറ്റി രണ്ട് ലക്ഷത്തി അൻപതിനായിരം) രൂപ കണ്ടെടുത്തത്. കഴിഞ്ഞാഴ്ചയും മുത്തങ്ങയിൽ കുഴൽപ്പണം പിടികൂടിയിരുന്നു.