ഇടുക്കി:ഇടുക്കിയിൽ നായാട്ടിനിടെ വെടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. ബൈസൺവാലി ഇരുപതേക്കർ കുടിയിൽ മഹേന്ദ്രനാണ് മരിച്ചത്. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കാടിനുള്ളിൽ കുഴിച്ചിട്ടു.
നായാട്ടിനിടെ മഹേന്ദ്രൻ അബദ്ധത്തിൽ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തറിയാതിരിക്കാൻ ഒപ്പമുണ്ടായിരുന്നവർ മൃതദേഹം കുഴിച്ചിടുകയായിരുന്നു. പോതമേടിനും ഒറ്റമരത്തിനും ഇടയിലുള്ള വനമേഖലയിലാണ് മഹേന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടത്.