ആദിവാസി യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു - tribal man
പാതിരി വനത്തിനുള്ളില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
ആദിവാസി യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു
വയനാട്: പുൽപ്പള്ളിയിൽ ആദിവാസി യുവാവിനെ വനത്തിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി നീർവാരം മുക്രമൂല കോളനിയിലെ ദണ്ഡുക്കന്‍റെ മകൻ സതീഷാണ് മരിച്ചത്. വനാതിർത്തിയിൽ നിന്ന് പത്ത് മീറ്റർ അകലെ മുളംകൂട്ടത്തിന് ചുവട്ടിലാണ് മൃതദേഹം കിടന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. സതീഷിന് ഒപ്പമുണ്ടായിരുന്നവരുടെ മൊഴിയെടുക്കുമെന്ന് റേഞ്ച് ഓഫീസര്‍ ടി. ശശികുമാര്‍ വ്യക്തമാക്കി.