.
വയനാട് : വയനാട്ടിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പൂട്ടാൻ കാരണമായ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി മറികടക്കാൻ വ്യാപാരികൾ ഡിവിഷന്സ ബെഞ്ചിനെ സമീപിക്കാൻ ഒരുങ്ങുന്നു. പ്രത്യക്ഷ സമര പരിപാടി കളും വ്യാപാരികൾ ആസൂത്രണം ചെയ്യുന്നുണ്ട്.

സൗത്ത് വയനാട് ഡിവിഷനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൂട്ടേണ്ടി വന്നത്. കുറുവാ ദ്വീപ്, ചെമ്പ്ര തുടങ്ങിയ കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. കുറുവയിൽ മാത്രം നേരിട്ടും അല്ലാതെയുമായി 1000ഓളം പേരാണ് ടൂറിസത്തെ ആശ്രയിച്ചു കഴിയുന്നത്.
കോടതി വിധി മറികടക്കാനും സമര പരിപാടികൾ ആസൂത്രണം ചെയ്യാനും ജില്ലാ തലത്തിൽ വ്യാപാരികൾ സർവകക്ഷി ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.