വയനാട്ടിലെ ഇരുളത്ത് വനപാലകരെ കടുവ ആക്രമിച്ചു.ചെതലയം റേഞ്ചിൽ ഇരുളം ആനപന്തി കോളനിക്ക് സമീപം വനത്തിൽ വച്ചാണ് കടുവ ആക്രമിച്ചത്.അഞ്ച് വാച്ചർമാർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഒരു വാച്ചറിനെകോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വയനാട്ടിൽ കടുവയുടെ ആക്രമണം: അഞ്ച് വാച്ചർമാർക്ക് പരിക്ക് - wayanad tiger attack
നേരത്തെ ഇവിടെ നാട്ടുകാരുടെ വളർത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചിരുന്നു.
പ്രതീകാത്മക ചിത്രം
കടുവ ഇറങ്ങിയ ആനപന്തി കോളനി നിവാസികളായ താൽക്കാലിക വാച്ചർമാർക്കാണ് കടുവാക്രമണത്തിൽ പരിക്കേറ്റത്.ഇതിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ വാച്ചർ ഷാജനെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ സുൽത്താൻ ബത്തേരി പുൽപ്പള്ളി പാതയിൽ ചീയമ്പത്ത് റോഡുപരോധിച്ചു. പരിക്കേറ്റവർക്ക് രണ്ട് ദിവസത്തിനകം നഷ്ടപരിഹാരം നൽകാമെന്ന് സ്ഥലം എംഎൽഎ ഐ.സിബാലകൃഷ്ണൻ ഉറപ്പ് നൽകിയതിനെ തുടർന്നാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്.