വയനാട്: ക്ഷേത്ര ദർശനത്തിനായി രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെ തിരുനെല്ലിയില്‍ എത്തും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ ക്ഷേത്ര ദർശനത്തിന് രാഹുൽ ഗാന്ധി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങൾ കൊണ്ട് അന്ന് സന്ദർശനം ഉപേക്ഷിക്കു കയായിരുന്നു. തിരുനെല്ലി എസ്എഎല്‍പി സ്കൂളിൽ വ്യോമമാർഗമെത്തുന്ന രാഹുൽ ഗാന്ധി അവിടെ നിന്ന് കാർമാർഗമായിരിക്കും ക്ഷേത്രത്തിൽ എത്തുന്നത്.
ക്ഷേത്ര ദർശനത്തിന് നാളെ രാഹുല്‍ വയനാട്ടിലെ തിരുനെല്ലിയില്‍ - രാജീവ് ഗാന്ധി
പാപനാശിനിയില്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തിരുന്നു. ദക്ഷിണ കാശിയെന്നും ദക്ഷിണ ഗംഗയെന്നും അറിയപ്പെടുന്ന ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം.
തിരുനെല്ലി ക്ഷേത്രം
ക്ഷേത്ര ദർശനത്തിന് നാളെ രാഹുല്‍ വയനാട്ടിലെ തിരുനെല്ലിയില്‍
പാപനാശിനിയില്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തിരുന്നു. ദക്ഷിണ കാശിയെന്നും ദക്ഷിണ ഗംഗയെന്നും അറിയപ്പെടുന്ന ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. അതറിഞ്ഞതോടെയാണ് ക്ഷേത്രദർശനത്തിന് രാഹുൽ ഗാന്ധി ആഗ്രഹം പ്രകടിപ്പിച്ചത്. അന്ന് കെ.കരുണാകരൻ്റെ നേതൃത്വത്തിലായിരുന്നു രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലിയിൽ എത്തിച്ചത്.
Last Updated : Apr 16, 2019, 8:37 PM IST