കേരളം

kerala

ETV Bharat / state

പുത്തുമലയിൽ മൂന്നാം ദിവസവും തെരച്ചിൽ വിഫലം

കണ്ടെത്താനുള്ളവരിൽ രണ്ടുപേരുടെ മൃതദേഹം മലവെള്ളപ്പാച്ചിലിൽ ഒഴുകി പോയിട്ടുണ്ടെന്ന് അനുമാനം

തിരച്ചിൽ വിഫലം

By

Published : Aug 15, 2019, 9:45 PM IST

വയനാട്:വയനാട്ടിലെ പുത്തുമലയിൽ മൂന്നാം ദിവസവും തെരച്ചിൽ വിഫലം. അടുത്ത ദിവസങ്ങളിലും കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരും. പുത്തുമലയിൽ കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ ഉരുൾപൊട്ടലിൽ 17 പേരെയാണ് കാണാതായത്. ഇതിൽ പത്ത് പേരുടെ മൃതദേഹം കിട്ടിയിട്ടുള്ളൂ.

പ്രദേശത്ത് വൻ തോതിൽ ചെളി അടിഞ്ഞ് കൂടിയതാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന തടസം. സ്ഥലത്ത് തെരച്ചിൽ തുടരണമെന്നാണ് കാണാതായവരുടെ ബന്ധുക്കളുടെ ആവശ്യം. ഇനിയും കണ്ടെത്താനുള്ളവരിൽ രണ്ടുപേരുടെ മൃതദേഹം മലവെള്ളപ്പാച്ചിലിൽ ഒഴുകി പോയിട്ടുണ്ട് എന്നാണ് അനുമാനം. മൃതദേഹങ്ങൾ ഇനി കണ്ടെടുത്താൽ തന്നെ ഡി എൻ എ ടെസ്റ്റ് നടത്തിയാലേ തിരിച്ചറിയാനാകൂ.

പുത്തുമലയിൽ മൂന്നാം ദിവസവും തിരച്ചിൽ വിഫലം

ABOUT THE AUTHOR

...view details