കേരളം

kerala

ETV Bharat / state

വെള്ളമില്ല; ആയിരം ഏക്കർ പാടത്തെ പുഞ്ചകൃഷി മുടങ്ങുന്നു

തൃശ്ശിലേരിയിലെ ഉളിക്കൽ, അശവൻകൊല്ലി, തെക്കിനി എന്നിവിടങ്ങളിലാണ് വെള്ളമില്ലാത്തതു കാരണം പുഞ്ചകൃഷി മുടങ്ങുന്നത്

നെല്‍കൃഷി വാർത്ത  കൃഷി വാർത്ത  Paddy cultivation news  Agriculture News
കൃഷി

By

Published : Feb 28, 2020, 11:40 PM IST

വയനാട്:തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയിൽ വെള്ളമില്ലാത്തതു കാരണം ആയിരം ഏക്കർ പാടത്തെ പുഞ്ചകൃഷി മുടങ്ങുന്നു. ജലസേചനത്തിന് പുതിയ പദ്ധതി തുടങ്ങുകയോ, പഴയതിന്‍റെ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.

തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയിൽ വെള്ളമില്ലാത്തതു കാരണം ആയിരം ഏക്കർ പാടത്തെ പുഞ്ചകൃഷി മുടങ്ങുന്നു

തൃശ്ശിലേരിയിലെ ഉളിക്കൽ, അശവൻകൊല്ലി, തെക്കിനി എന്നിവിടങ്ങളിലാണ് വെള്ളമില്ലാത്തതു കാരണം പുഞ്ചകൃഷി മുടങ്ങുന്നത്. അരനൂറ്റാണ്ട് മുൻപ് തുടങ്ങിയ തൃശ്ശിലേരി പന്നിയോട് ജലസേചന പദ്ധതിയിലൂടെ ആയിരുന്നു ഇവിടെ വെള്ളം എത്തിയിരുന്നത്. സമയത്ത് അറ്റകുറ്റപ്പണി നടത്താത്തത് കാരണം പദ്ധതിയുടെ പ്രവർത്തനം നിലച്ചു. ചില മേഖലകളിൽ കൃഷിക്കാർ സ്വന്തം ചെലവിൽ തോട് ഉണ്ടാക്കി വെള്ളം എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. പാടത്തേക്ക് വെള്ളം എത്തിക്കാൻ അധികൃതർ എത്രയും പെട്ടെന്ന് അടിയന്തിര നടപടി എടുക്കണം എന്നാണ് കർഷകരുടെ ആവശ്യം.

ABOUT THE AUTHOR

...view details